പറഞ്ഞതും ചെയ്തതും; തൊടുപുഴ മണ്ഡലം
text_fieldsവികസന കുതിപ്പിെൻറ വർഷങ്ങൾ- പി.ജെ. ജോസഫ് (എം.എൽ.എ)
തൊടുപുഴ: തൊടുപുഴ മണ്ഡലത്തിൽ വികസന കുതിപ്പിെൻറ വർഷങ്ങളാണ് കടന്നുപോയതെന്ന് പി.ജെ. ജോസഫ് എം.എൽ.എ. നിരവധി റോഡുകളാണ് ഇക്കാലയളവിൽ നിർമിക്കപ്പെട്ടത്.
മിനി സിവിൽ സ്റ്റേഷൻ അനക്സ് മുണ്ടേക്കല്ലിൽ നിർമിക്കുന്നതിന് ടെൻഡർ നടപടി പൂർത്തിയായി. 23 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. തൊടുപുഴയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സർക്കാർ ഓഫിസുകളും സിവിൽ സ്റ്റേഷൻ അനക്സിലേക്ക് മാറ്റും.മുണ്ടേക്കല്ലിൽ ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിന് നാലു കോടിയുടെ എസ്റ്റിമേറ്റ് സർക്കാർ പരിഗണനയിൽ
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെയ്യശ്ശേരി - തോക്കുമ്പൻസാഡിൽ റോഡിെൻറ നിർമാണ പ്രവൃത്തികൾ ഉടൻ. 192 കോടിയുടെ വിശദമായ േപ്രാജക്ട് റിപ്പോർട്ട് കെ.എസ്.ടി.പി തയാറാക്കി. ഭരണാനുമതിയും ലഭിച്ചു. കരിമണ്ണൂരിൽനിന്ന് ആരംഭിച്ച് നെയ്യശ്ശേരി - തൊമൻകുത്ത് - നാരങ്ങാനം - മുണ്ടൻമുടി - വണ്ണപ്പുറം - മുള്ളരിങ്ങാട് - പട്ടയക്കുടി - വഞ്ചിക്കൽ വരെ 33.15 കിലോ മീറ്റർ ദൂരമാണ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിക്കുന്നത്.
മലങ്കര ടൂറിസം പദ്ധതി കേന്ദ്ര സർക്കാറിെൻറ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് 182 കോടിയുടെ വിശദമായ േപ്രാജക്ട് റിപ്പോർട്ട് സമർപ്പിച്ചു.
തൊടുപുഴ പാപ്പൂട്ടി ഹാൾ - വെങ്ങല്ലൂർ ബൈപാസ് റോഡിെൻറ ഏഴ് കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുഴയോരപാത യാഥാർഥ്യമാകുന്നതോടെ ജങ്ഷനിലെ തിരക്കും കുറയും. നെല്ലാപ്പാറ - മടക്കത്താനം ബൈപാസ് റോഡിെൻറ ഭാഗമായി നെല്ലാപ്പാറ മുതൽ പുറപ്പുഴ വരെയുള്ള ഭാഗം ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കി. ഇറക്കുംപുഴ ബൈപാസ് റോഡിെൻറ നിർമാണവും ആധുനിക രീതിയിൽ പൂർത്തിയായി. 1.55 കോടി രൂപയാണ് വിനിയോഗിച്ചത്.
വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതി 25 കോടി ചെലവിൽ നിർമാണം പൂർത്തിയാക്കി. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ശുദ്ധജല വിതരണം സുഗമമാക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ ചെലവിട്ട് പദ്ധതി പൂർത്തിയാക്കി. വണ്ണപ്പുറം - മുള്ളരിങ്ങാട് അമ്പലപ്പടിയിൽ ചെക്ക് ഡാം നിർമിക്കുന്നതിന് 210 ലക്ഷം അനുവദിച്ചു.പുറപ്പുഴ - വഴിത്തല - പാറക്കടവ് റോഡ് ആധുനിക രീതിയിൽ നിർമിക്കുന്നതിന് മൂന്നു കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങി. വഴിത്തല - കുണിഞ്ഞി, പാറത്തലക്കൽപാറ - മൈലക്കൊമ്പ്, കുമാരമംഗലം - നീറംമ്പുഴ, കോലാനി - മാറിക റോഡിെൻറ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. മുട്ടം മുതൽ കരിങ്കുന്നം വരെ റോഡിെൻറ നിർമാണവും പൂർത്തിയായിട്ടുണ്ട്.
തുടങ്ങനാട് സ്പൈസസ് പാർക്ക് യാഥാർഥ്യമാക്കുന്നതിന് നടപടി തുടങ്ങി. മുട്ടം, കരിങ്കുന്നം ഗ്രാമപഞ്ചായത്തുകൾക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചു. 62 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. കുമാരമംഗലം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് എസ്റ്റിമേറ്റും സമർപ്പിച്ചു.
തൊടുപുഴ ആയുർവേദ ആശുപത്രിക്ക് അഡീഷനൽ ബ്ലോക്ക് നിർമാണം തുടങ്ങി. തൊടുപുഴ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിടം നിർമിക്കാൻ 62 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽ നിന്ന് നൽകി. തൊടുപുഴ എ.പി.ജെ. അബ്ദുൽകലാം ഹയർ സെക്കൻഡറി സ്കൂളിന് അഞ്ചു കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു.
തൊടുപുഴ ടൗൺ റോഡ് ആധുനിക രീതിയിൽ ടാറിങ് പൂർത്തിയായി വരുന്നു. തൊടുപുഴ ജില്ല ആശുപത്രിയിൽ അഡീഷനൽ ബ്ലോക്കിെൻറ നിർമാണം പൂർത്തിയായി. പഴയ കെട്ടിടങ്ങൾക്ക് പകരം ഇവിടെ പുതിയ ബ്ലോക്ക് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റും തയാറാക്കി വരുകയാണ്. ജില്ല ആശുപത്രിയുടെ പ്രവേശന കവാടവും വീതി കൂട്ടി നിർമിക്കേണ്ടതുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സബ് രജിസ്ട്രാർ ഓഫിസിെൻറ നിർമാണവും പൂർത്തിയാക്കി.
പെരിങ്ങാശ്ശേരി ഗവൺമെൻറ് ൈട്രബൽ ഹയർ സെക്കൻഡറി സ്കൂളിന് എം.എൽ.എ. ആസ്തി വികസന ഫണ്ടിൽനിന്നും 210 ലക്ഷം രൂപ അനുവദിക്കുകയും നിർമാണം പൂർത്തിയാക്കുകയും ചെയ്തു. അങ്കംവെട്ടി - പാറക്കടവ് റോഡിെൻറ നിർമാണം 18.34 കോടി ചെലവിൽ പൂർത്തിയാക്കി. അരിക്കുഴയിൽ 65 കോടി രൂപ ചെലവിൽ കേരള ഫീഡ്സ് ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കി. മുട്ടം പൊലീസ് സ്റ്റേഷെൻറ നിർമാണവും പൂർത്തിയായി. ചാത്തമറ്റം - മുള്ളരിങ്ങാട്, കരിമണ്ണൂർ - തട്ടക്കുഴ, ഞറുക്കുറ്റി ബൈപാസ്- കക്കടാശ്ശേരി, കാളിയാർ എസ്റ്റേറ്റ് റോഡ് അടക്കം നവീകരണത്തിനും ടാറിങ്ങിനുമായി 58 കോടിയും ചെലവഴിച്ചു.
തൊടുപുഴ വികസനമുരടിപ്പിൽ-റോയി വാരികാട്ട് (2016 ലെ ഇടതു സ്ഥാനാർഥി)
പത്തു വർഷമായി നിയോജകമണ്ഡലം വികസന മുരടിപ്പിലാണെന്ന് 2016 ൽ ഇടതു സ്ഥാനാർഥിയായിരുന്ന റോയി വാരികാട്ടിെൻറ പക്ഷം.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് തൊടുപുഴ. എന്നാൽ, വർഷങ്ങളായി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പ്രവർത്തിക്കുന്നത് താൽക്കാലിക സംവിധാനത്തിലാണ്. ഒരു മഴ പെയ്താൽ ഇവിടെ ചളിക്കുണ്ട് ആവും. കയറി ഇരിക്കാൻ പോലും ഇടമില്ല. ശൗചാലയങ്ങൾ ഇല്ല. നിർമിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് തുറന്നു നൽകാൻ ഒരു നടപടിയും എം.എൽ.എ സ്വീകരിച്ചില്ല.
ശബരിമല സീസൺ തുടങ്ങിയ നിരവധി അയ്യപ്പഭക്തരാണ് തൊടുപുഴയിൽ എത്തുന്നത്. എന്നാൽ, അവർക്ക് വിരിവെക്കാൻ നല്ലൊരു സൗകര്യം ഇതുവരെയും ഒരുക്കിയിട്ടില്ല. നല്ലൊരു മഴപെയ്താൽ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാകും. ഇതിന് പരിഹാരം കാണാനായിട്ടില്ല. എടുത്തിട്ടില്ല.
ഇത്രയും പ്രധാനപ്പെട്ട സ്ഥലത്ത് ഇനിയും ഒരു ആധുനിക ലൈബ്രറിയില്ല. ധാരാളം പുസ്തകങ്ങളും നെറ്റ് കണക്ഷനും ഡിജിറ്റൽ ബുക്കുകളും ഉള്ള ഒരു ലൈബ്രറി ഇവിടെ വേണമെന്ന് എം.എൽ.എക്ക് ഇനിയും തോന്നിയിട്ടില്ല.
ഇടുക്കിയുടെ കവാടം ആണ് തൊടുപുഴ. ഇവിടെ സാധാരണക്കാരായ കുട്ടികൾക്ക് കായിക പരിശീലനം നടത്താനുള്ള സംവിധാനം ഇല്ല. ഒരു സിന്തറ്റിക് ട്രാക്കും ,ഇൻഡോർ സ്റ്റേഡിയവും എന്നേ ഇവിടെ വരേണ്ടതാണ്.
തൊടുപുഴയുടെ കിഴക്കൻ ഭാഗം കാർഷികമേഖലയാണ്. കാർഷികവിളകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സംവിധാനം ഇവിടെ ഒരുക്കണമെന്ന് നിരന്തരം ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഇതുവരെ ഉണ്ടായില്ല.
ആരോഗ്യരംഗത്ത് കാലാനുസൃത വികസനം ഉണ്ടായിട്ടില്ല. ജില്ല ആശുപത്രി ഇനിയും വികസിക്കേണ്ടതുണ്ട്. ഗ്രാമീണ ആദിവാസി മേഖലകളിൽ ചികിത്സാസൗകര്യം പര്യാപ്തമല്ല.
ഗ്രാമീണ റോഡുകൾ എല്ലാം തകർന്നു തരിപ്പണമായി കിടക്കുകയാണ്. കുടിവെള്ളപ്രശ്നം പഴയതുപോലെ തുടരുന്നു. മണ്ഡലത്തിൽ മിക്കയിടങ്ങളിലും പൊതു ശൗചാലയങ്ങൾ ഇല്ലാത്തതിനാൽ പ്രശ്നമുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ബുദ്ധിമുട്ടുന്നത്.
തൊടുപുഴ നഗരത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. എന്നാൽ, അതിനു വേണ്ടുന്ന നടപടികൾ ഒന്നും പത്തുവർഷത്തിനുള്ളിൽ ഉണ്ടായിട്ടില്ല. സൗകര്യമൊരുക്കിയില്ലെങ്കിൽ കച്ചവടക്കാർ പട്ടണം വിട്ടുപോകുന്ന സ്ഥിതി ഉണ്ടാകും.
അടിസ്ഥാന കായിക പരിശീലന സൗകര്യമില്ലാത്തത് പരിഗണിച്ച് കായിക യൂനിവേഴ്സിറ്റിക്ക് ശ്രമം നടത്തണം. വൈഫി സൗകര്യത്തോടുകൂടിയ വിദ്യാഭ്യാസ ലൈബ്രറി കൊണ്ടുവരണം. കുന്നം-കുമംകല്ല്-തെക്കുംഭാഗം-കരിങ്കുന്നം-മടക്കത്താനം-വെങ്ങല്ലൂർ-പാറ-കുന്നം റിങ് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.