മണ്ഡലവിശേഷം-തൃപ്പൂണിത്തുറയിൽ കണ്ണുനട്ട് മുന്നണികള്‍
text_fieldsതൃപ്പൂണിത്തുറ: കാല്‍നൂറ്റാണ്ടോളം കോണ്‍ഗ്രസ് കോട്ടയായിരുന്ന മണ്ഡലം സി.പി.എം യുവനേതാവ് എം. സ്വരാജിെൻറ വരവോടെയാണ് ഇടത്തേക്ക് തിരിഞ്ഞത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിക്കും സ്വാധീനമുള്ള തൃപ്പൂണിത്തുറയില്‍ ഇത്തവണ ശക്തമായ മത്സരം നടക്കുമെന്നുറപ്പ്.
1991 മുതല്‍ 2016 വരെ 25 വര്‍ഷം തൃപ്പൂണിത്തുറയുടെ എം.എല്‍.എയായിരുന്നു കെ. ബാബു. 2011ല്‍ എക്സൈസ് മന്ത്രിയുമായി. എന്നാല്‍, ബാര്‍ കോഴക്കേസും സോളാര്‍ വിഷയവും ഗ്രൂപ് പോരും മണ്ഡലത്തിെൻറ അന്തരീക്ഷം മാറ്റിമറിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിനെ വോട്ടർമാർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 49 വാര്‍ഡുകളില്‍ 26ഉം എല്‍.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പി 14ഉം യു.ഡി.എഫ് എട്ടും വാര്‍ഡുകൾ നേടി. തൃപ്പൂണിത്തുറ മണ്ഡലത്തിൽപെടുന്ന ഉദയംപേരൂരും എല്‍.ഡി.എഫ് സ്വന്തമാക്കി. യു.ഡി.എഫ് സ്ഥാനാർഥിയായി കെ. ബാബുവിനു തന്നെയാണ് മുന്‍ഗണന.
മുന്‍ കൗണ്‍സിലര്‍ എ.ബി. സാബുവിെൻറ പേരും കേൾക്കുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാർഥിയായി സിറ്റിങ് എം.എല്‍.എ എം. സ്വരാജിെൻറയും പി. രാജീവിെൻറയും പേരുകളാണ് കേള്‍ക്കുന്നത്. ബി.ജെ.പി സ്ഥാനാർഥിയായി ജില്ല പ്രസിഡൻറ് എസ്. ജയകൃഷ്ണന്, സംസ്ഥാന സമിതിയംഗം പി. ശിവശങ്കര്‍, സന്ദീപ് വാര്യര്‍, ശോഭ സുരേന്ദ്രന് തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്.
മണ്ഡല സ്ഥിതിവിവരം
തൃപ്പൂണിത്തുറ, മരട് നഗരസഭകളും കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്തുകളും കൊച്ചി താലൂക്കില്‍ ഉള്‍പ്പെടുന്ന കൊച്ചി നഗരസഭയുടെ 11 മുതല്‍ 18 വരെ വാര്‍ഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭ മണ്ഡലം.
2016 നിയമസഭ
എം. സ്വരാജ് (എല്‍.ഡി.എഫ്) - 62,346
കെ. ബാബു (യു.ഡി.എഫ്) - 58,230
തുറവൂര്‍ വിശ്വംഭരന് (ബി.ജെ.പി) - 29,843
ഭൂരിപക്ഷം: 4467
2019 ലോക്സഭ
ഹൈബി ഈഡന് (യു.ഡി.എഫ്) - 71,631
പി. രാജീവ് (എല്‍.ഡി.എഫ്) - 52,404
അല്‍ഫോൻസ് കണ്ണന്താനം (ബി.ജെ.പി) - 25,304
ഭൂരിപക്ഷം - 19,227
2020 തദ്ദേശ തെരഞ്ഞെടുപ്പ്
യു.ഡി.എഫ് 51567
എൽ.ഡി.എഫ് 57577
എൻ.ഡി.എ 23918
തെരഞ്ഞെടുപ്പ് ചരിത്രം
1965 ടി.കെ. രാമകൃഷ്ണന് സി.പി.എം പോള്‍ 2371
1967 കെ. രാമകൃഷ്ണന് സി.പി.എം പി.പി. മണി 1459
1970 പോള്‍ പി. മാണി കോണ്‍ഗ്രസ് ടി.കെ. രാമകൃഷ്ണന് 360
1977 ടി.കെ. രാമകൃഷ്ണന് സി.പി.എം കെ.എം. റംസകുഞ്ഞ് 5745
1980 ടി.കെ. രാമകൃഷ്ണന് സി.പി.എം വേലായുധന് നായര്‍ 10093
1982 കെ.ജി.ആര്. കര്‍ത്ത കോണ്‍ഗ്രസ് ടി.കെ. രാമകൃഷ്ണന് 761
1987 വി. വിശ്വനാഥ മേനോന് സി.പി.എം. എസ്.എന്‍. നായര്‍ 7513
1991 കെ. ബാബു കോണ്‍ഗ്രസ് എം.എം. ലോറന്‍സ് 4946
1996 കെ. ബാബു കോണ്‍ഗ്രസ് ഗോപി കോട്ടമുറിക്കല്‍ 14773
2001 കെ. ബാബു കോണ്‍ഗ്രസ് കെ. ചന്ദ്രന് പിള്ള 24296
2006 കെ. ബാബു കോണ്‍ഗ്രസ് കെ.എന്‍. രവീന്ദ്രനാഥ് 7342
2011 കെ. ബാബു കോണ്‍ഗ്രസ് സി.എം. ദിനേശ് മണി 15778
2016 എം. സ്വരാജ് സി.പി.എം കെ. ബാബു 4308
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.