ഇഞ്ചോടിഞ്ച് പാറശ്ശാല
text_fieldsതമിഴ്നാടിനോട് ചേർന്നുകിടക്കുന്ന കേരളത്തിെൻറ തെക്കേ മുനമ്പായ പാറശ്ശാല മണ്ഡലത്തിൽ എപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നിട്ടുള്ളത്. ഏറെയും വലതുപക്ഷത്തോടൊപ്പമായിരുന്നു മണ്ഡലം.
1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എം. കുഞ്ഞുകൃഷ്ണൻ വൻ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലെത്തിയത്. പിന്നീട്, ചില ഇടവേളകളിലൊഴികെ കോൺഗ്രസ് സ്ഥാനാർഥികൾ തന്നെ തേരോട്ടം നടത്തി. നാലുതവണ തെരഞ്ഞെടുക്കപ്പെട്ട എൻ.
സുന്ദരൻ നാടാർ ഇന്നും പാറശ്ശാലയുടെ രാഷ്ട്രീയ ചരിത്രത്തിൽ ശക്തമായ സ്വാധീനമാണ്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം 1954ൽ ഗ്രാമസേവകായി സേവനമനുഷ്ഠിച്ചു.
1960ൽ ജോലി രാജി വെച്ചതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1964 വരെ പ്രവർത്തിച്ചു. അതിനുശേഷം കോൺഗ്രസിൽ ചേർന്ന് പ്രവർത്തനം തുടങ്ങിയ അദ്ദേഹം ബ്ലോക്ക് പ്രസിഡൻറ്, ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, കെ.പി.സി.സി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു.
11ാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഏഴാം കേരള നിയമസഭയിൽ ഗതാഗതം, കൃഷി വകുപ്പുകളുടെ മന്ത്രിയുമായി. മണ്ഡലത്തിൽ നിന്നുള്ള മറ്റൊരു മുൻ മന്ത്രി കോൺഗ്രസിലെ എം.ആർ. രഘുചന്ദ്രബാലാണ്. ഒമ്പതാം കേരള നിയമസഭയിൽ 1991ൽ എക്സൈസ് മന്ത്രിയായി.
കോൺഗ്രസിെൻറ വേരുകൾ ആഴത്തിൽ ഉറപ്പിക്കുന്നതിന് ഈ നേതാക്കൾ വലിയ പങ്ക് വഹിച്ചിരുന്നു. 1970, 1977, 1987, 2016 തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് മണ്ഡലത്തിൽ സി.പി.എം വെന്നിക്കൊടി പാറിച്ചത്. സാമുദായിക സമവാക്യങ്ങളിൽ വിള്ളൽ വീഴ്ത്തി സി.പി.എമ്മിലെ എം. സത്യനേശൻ വിജയിച്ചതോടെയാണ് കോൺഗ്രസിെൻറ ഉരുക്കുകോട്ട ആദ്യമായി തകർന്നത്.
2006 ഓടെ മണ്ഡലം തിരിഞ്ഞുമറിഞ്ഞ് ആടിത്തുടങ്ങി. പരമ്പരാഗത വോട്ട് ബാങ്കുകളിൽ ഗതിമാറ്റമുണ്ടായി. ഇരു മുന്നണികളെയും മാറിമാറി പരീക്ഷിച്ചുതുടങ്ങി. 2011ൽ കോൺഗ്രസിലെ എ.ടി. ജോർജും 2016ൽ സിപി.എമ്മിലെ സി.കെ. ഹരീന്ദ്രനും വിജയിച്ചു. അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.
അതിൽ അഞ്ച് പഞ്ചായത്തുകളിൽ എൽ.ഡി.എഫിെൻറയും മൂന്നെണ്ണം യു.ഡി.എഫിെൻറയും ഒരെണ്ണം ബി.െജ.പിയുടെയും ഭരണത്തിലാണ്.
ഹരിത കേരള മിഷനും കേരള കൃഷി വകുപ്പും സംയുക്തമായി പാറശ്ശാല നിയോജക മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന സമ്പൂര്‍ണ തരിശ് നിര്‍മാര്‍ജന ജൈവ കാര്‍ഷിക കര്‍മ പദ്ധതിയായ തളിരിെൻറ ഭാഗമായി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെയും തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കിയെന്ന അവകാശവുമായിട്ടാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥിയെ കണ്ടെത്താനാകുന്നില്ലെന്നതാണ് ഇപ്പോൾ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി.
വർഷം, വിജയിച്ച സ്ഥാനാർഥി
2016 സി.കെ. ഹരീന്ദ്രൻ
2011- എ.ടി. ജോർജ്
2006 ആർ. സെൽവരാജ്
2001- എൻ. സുന്ദരൻ നാടാർ
1996 - എൻ. സുന്ദരൻ നാടാർ
1991 - എം.ആർ. രഘുചന്ദ്രബാൽ
1987 - എം. സത്യനേശൻ
1982 - എൻ. സുന്ദരൻ നാടാർ
1980 - എൻ. സുന്ദരൻ നാടാർ
1979- എം.സത്യനേശൻ
1977 - എം. കുഞ്ഞുകൃഷ്ണൻ നാടാർ
1970 - എം.സത്യനേശൻ
1967 - എൻ. ഗമാലിയേൽ
1960 - എം. കുഞ്ഞുകൃഷ്ണൻ നാടാർ
1957 - എം. കുഞ്ഞുകൃഷ്ണൻ നാടാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.