പത്തനംതിട്ടയിൽ എൽ.ഡി.എഫിന് അടിതെറ്റും; ഉറപ്പിക്കുന്നത് ഒന്ന് മാത്രം
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
ജില്ലയിൽ പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുേമ്പാൾ ഇരുപക്ഷവും ആശങ്കയിൽ. അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളായിട്ടും ഇത്തവണ ഉറപ്പിക്കുന്നത് ഒന്ന് മാത്രം. തിരുവല്ല. ബാക്കി നാലിലും കടുത്ത മത്സരമാണ്. മത, ജാതി പ്രീണനത്തിലൂടെ അടിയൊഴുക്ക് സൃഷ്ടിക്കാനാണ് ഇരുപക്ഷവും അവസാന റൗണ്ടിൽ ശ്രമിക്കുന്നത്. ബി.ജെ.പി-സി.പി.എം ഡീൽ ആരോപണവും ശബരിമലയുമാണ് ഏറ്റവും ചർച്ച ചെയ്യെപ്പട്ടത്. രണ്ടിലും എൽ.ഡി.എഫ് പ്രതിരോധത്തിലായി. അതിെൻറ മെച്ചം യു.ഡി.എഫിന് ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിമൂലം പ്രചാരണപ്രവർത്തനം മെച്ചപ്പെടുത്താൻ യു.ഡി.എഫിനായില്ല.
ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള ആറന്മുളയിൽ അവരുടെ പ്രാദേശിക നേതാവിനെ മത്സരത്തിനിറക്കിയതാണ് ഡീൽ ആരോപണത്തിനു കാരണമായത്. ബി.ജെ.പിക്ക് കുറയുന്ന വോട്ടുകൾ ആര് നേടുമെന്നത് മണ്ഡലത്തിലെ അടിയൊഴുക്കാവും. പാർലമെൻറ്, തദ്ദേശ തെരെഞ്ഞടുപ്പുകളിൽ യു.ഡി.എഫിനായിരുന്നു ആറന്മുളയിൽ മുൻതൂക്കം. ഇത്തവണയും യു.ഡി.എഫ് ഇവിടെ പ്രതീക്ഷ പുലർത്തുന്നു. സംവരണ മണ്ഡലമായ അടൂരിൽ ശക്തമായ ത്രികോണ മത്സരമാണ്. കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിൽ ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. യു.ഡി.എഫ് മൂന്നാം സ്ഥാനത്തും. തദ്ദേശ തെരെഞ്ഞടുപ്പിൽ ഒരു പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്.
ഈ നിലയെല്ലാം മറികടക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. എന്നിരുന്നാലും വിജയം പ്രവചനാതീതമാണ്. ഡീൽ ആേരാപണത്തിൽപെട്ട കോന്നിയിൽ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. കോൺഗ്രസിലെ പടലപ്പിണക്കം വോട്ടെടുപ്പിൽ പ്രതിഫലിച്ചാൽ ഇവിടെ എൽ.ഡി.എഫിനാകും വിജയം. അതുണ്ടാവിെല്ലന്നാണ് ലഭിക്കുന്ന വിവരം.
25 വർഷമായി സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായ റാന്നിയിൽ ഇത്തവണ കേരള കോൺഗ്രസ്(എം) നേതാവ് ആലപ്പുഴക്കാരനായ നായർ സമുദായാംഗമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 'വരത്തൻ' വാദമുയർത്തി മുന്നേറാൻ യു.ഡി.എഫിന് കഴിഞ്ഞു. യു.ഡി.എഫിന് നേരിയ സാധ്യത കൽപിക്കെപ്പടുന്നു. തിരുവല്ലയിൽ പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. കാൽ നൂറ്റാണ്ടായി എം.എൽ.എയായി തുടരുന്ന ജനതാദളിലെ മാത്യു ടി. തോമസ് മണ്ഡലം നിലനിർത്താനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.