ഇനി പെട്ടിക്ക് ചുറ്റും; യു.ഡി.എഫ് പ്രതീക്ഷ 80-85 സീറ്റുകൾ
text_fieldsതിരുവനന്തപുരം: വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി കൂട്ടലിെൻറയും കിഴിക്കലിെൻറയും നാളുകള്‍. വിജയവും തരംഗവുമൊക്കെ എല്ലാവരും അവകാശപ്പെടുന്നുണ്ടെങ്കിലും ജനവികാരം എങ്ങെനയാകുമെന്ന ആശങ്കയിലാണ് മുന്നണികള്‍. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിനോടടുത്താണ് ഇത്തവണയും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും മികച്ച പോളിങ് നടന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് മുന്നണികളെല്ലാം. ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് ശേഷമായിരിക്കും അന്തിമ കണക്കുകൂട്ടലുകളിലേക്ക് പാർട്ടികൾ കടക്കുക.
പോളിങ് ശതമാനത്തിെൻറ അടിസ്ഥാനത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാനാവില്ലെന്നാണ് പ്രമുഖപാർട്ടികളുടെയെല്ലാം നിലപാടെങ്കിലും വര്‍ധിച്ച ശതമാനം തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പരസ്യഅവകാശവാദത്തിലാണ് അവരെല്ലാം. പോളിങ് ശതമാനം അടിസ്ഥാനമാക്കി ആർക്കെങ്കിലും മുന്‍തൂക്കം ഉറപ്പിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. 2011നെ അപേക്ഷിച്ച് പോളിങ് ശതമാനം ഉയര്‍ന്ന 2016ല്‍ ഇടതുമുന്നണി വൻ വിജയമാണ് നേടിയത്. അതേസമയം 2016 നെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആയിരുന്നു സമഗ്രാധിപത്യം.
അതേസമയം, വോട്ടെടുപ്പ് ദിവസം ശബരിമല വിഷയം വീണ്ടും സജീവമായത് ഗുണകരമാകുമെന്ന വികാരമാണ് യു.ഡി.എഫ് നേതൃത്വം പ്രകടിപ്പിക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽവരുമെന്ന ഉറച്ച അഭിപ്രായമാണ് എ.കെ. ആൻറണിയും രേമശ് ചെന്നിത്തലയും ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക്. 80-85 സീറ്റുകൾവരെ ലഭിക്കാമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിക്കുന്നു. സര്‍ക്കാറിനെതിരെ പരസ്യനിലപാടുമായി എന്‍.എസ്.എസ് രംഗത്തുവന്നത് വോട്ടിലും പ്രതിഫലിക്കുമെന്ന് അവർ വിലയിരുത്തുന്നു. സര്‍ക്കാറിനെതിരെ കടുത്തനിലപാട് സ്വീകരിച്ച് എന്‍.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായർ നടത്തിയ പ്രതികരണം വോട്ടെടുപ്പ് ദിനത്തിലെ ചര്‍ച്ചകളുടെ അജണ്ട നിര്‍ണയിക്കുന്നതായി. അതിനോടുള്ള മുഖ്യമന്ത്രിയുടെ അസാധാരണമായ പ്രതികരണം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.
അതോടെ വോെട്ടടുപ്പ്ദിവസവും ശബരിമലവിഷയം സജീവമാക്കാൻ യു.ഡി.എഫിന് അവസരം കിട്ടി. ആഴക്കടൽ കരാർവിവാദത്തിെൻറ പശ്ചാത്തലത്തിൽ തീരദേശമേഖലയിലെ കനത്തപോളിങ്ങും ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. പുതുമുഖങ്ങളെ സ്ഥാനാർഥികളായി രംഗത്തിറക്കിയതും അതിർത്തി കടന്നുള്ള ഇരട്ടവോട്ട് നീക്കം തടയാനായതും ഇരട്ട വോട്ടിലെ ജാഗ്രതയും തെരഞ്ഞെടുപ്പിൽ നേട്ടമാകുന്ന ഘടകങ്ങളായി അവർ കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.