Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം- വൈപ്പിൻ:...

മണ്ഡലപരിചയം- വൈപ്പിൻ: ഒ​പ്പം നി​ൽ​ക്കു​മോ, ഒ​ഴി​ഞ്ഞു​മാ​റു​മോ?

text_fields
bookmark_border
assembly election 2021, vypin
cancel

കൊ​ച്ചി: മ​ണ്ഡ​ല രൂ​പ​വ​ത്ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും ഒ​പ്പം​നി​ന്ന വൈ​പ്പി​ൻ സു​ര​ക്ഷി​ത കേ​ന്ദ്ര​മാ​ണെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​ട​തു​പ​ക്ഷം. അ​തേ​സ​മ​യം, ഒ​രു മു​ന്ന​ണി​ക്കും കു​ത്ത​ക അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത മു​ൻ​കാ​ല ച​രി​ത്രം ഓ​ർ​മ​പ്പെ​ടു​ത്തി തി​രി​ച്ചു​വ​രാ​നാ​കു​മെ​ന്ന്​ യു.​ഡി.​എ​ഫും വ്യ​ക്ത​മാ​ക്കു​ന്നു.

1957 മു​ത​ൽ ഞാ‍റ​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഈ ​പ്ര​ദേ​ശ​ങ്ങ​ൾ. ഞാ​റ​ക്ക​ല്‍ വൈ​പ്പി​നാ​യി മാ​റി​യ​പ്പോ​ൾ കൂ​ട്ടി​ച്ചേ​ര്‍ക്ക​പ്പെ​ട്ട​ത് മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത്​ മാ​ത്ര​മാ​ണ്. 1977 മു​ത​ൽ 2006 വ​രെ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യി​രു​ന്നു ഞാ​റ​ക്ക​ൽ.

2011ൽ ​രൂ​പ​വ​ത്ക​രി​ച്ച വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ.​ഡി.​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. ര​ണ്ടു​ത​വ​ണ​യും വി​ജ​യി​ച്ച​ത് സി.​പി.​എ​മ്മി​ലെ എ​സ്.​ശ​ർ​മ. ആ​ദ്യ​ത​വ​ണ​ത്തേ​തി​െ​ന​ക്കാ​ൾ നാ​ലു​മ​ട​ങ്ങ് ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കാ​ൻ 2016ൽ ​അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ത​ദ്ദേ​ശ, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ടു​വി​ഹി​ത​മാ​ണ് യു.​ഡി.​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തിെൻറ സി​റ്റി​ങ് മ​ണ്ഡ​ല​ത്തി​ൽ 489 വോ​ട്ട് ഭൂ​രി​പ​ക്ഷം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി. എ​ൻ.​ഡി.​എ​ക്ക് കാ​ര്യ​മാ​യ ച​ല​നം സൃ​ഷ്​​ടി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​ദേ​ശ​മാ​ണ് വൈ​പ്പി​ൻ.

ആ​കെ 15,683 വോ​ട്ടാ​ണ് അ​വ​ർ​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ ആ​കെ ല​ഭി​ച്ച​ത്. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 23,241 വോ​ട്ട്​ ഇ​ട​തു​പ​ക്ഷ​​ത്തെ​ക്കാ​​ൾ കൂ​ടു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ നേ​ടാ​ൻ യു.​ഡി.​എ​ഫി​ന് ക​ഴി​ഞ്ഞു.

വൈ​പ്പി​നി​ൽ ജ​ന​വി​ധി നി​ർ​ണ​യി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് പ​ദ്ധ​തി​യി​ടു​മ്പോ​ൾ തീ​ര​ദേ​ശ​ത്തെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യാ​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് ഒ​രു​ങ്ങു​ന്ന​ത്.

തീ​ര​ദേ​ശ​റോ​ഡു​ക​ളും മ​റ്റ് പ​ദ്ധ​തി​ക​ളും വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​തു​ങ്ങി​യെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഞാ​റ​ക്ക​ൽ മ​ണ്ഡ​ല​മാ​യി​രു​ന്ന​പ്പോ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​ക്കം ന​ട​ന്ന 14 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​മ്പ​തു​ത​വ​ണ​യും യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. അ​ഞ്ചു​ത​വ​ണ മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യ​ത്.

മ​ണ്ഡ​ല സ്ഥി​തി​വി​വ​രം

മു​ള​വു​കാ​ട്, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം, ഞാ​റ​ക്ക​ല്‍, എ​ള​ങ്കു​ന്ന​പ്പു​ഴ, പ​ള്ളി​പ്പു​റം, ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് വൈ​പ്പി​ൻ നി​യ​മ​സ​ഭ മ​ണ്ഡ​ലം. മു​ള​വു​കാ​ട്, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം, ഞാ​റ​ക്ക​ല്‍, എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ള്‍ യു.​ഡി.​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. വൈ​പ്പി​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ക​ട​മ​ക്കു​ടി, പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ലാ​ണ്.

2016 നി​യ​മ​സ​ഭ

എ​ൽ.​ഡി.​എ​ഫ്​ -68526

യു.​ഡി.​എ​ഫ്​ -49173

എ​ൻ.​ഡി.​എ -10051

2019 ലോ​ക്‌​സ​ഭ

യു.​ഡി.​എ​ഫ് -68047

എ​ൽ.​ഡി.​എ​ഫ് -44806

എ​ൻ.​ഡി.​എ -14940

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​

യു.​ഡി.​എ​ഫ് -49473

എ​ൽ.​ഡി.​എ​ഫ് -48984

എ​ൻ.​ഡി.​എ -15683

തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്രം

1957 കെ.​സി. എ​ബ്ര​ഹാം കോ​ൺ​ഗ്ര​സ് കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ 1932

1960 കെ.​സി. എ​ബ്ര​ഹാം കോ​ൺ​ഗ്ര​സ് പി.​ആ​ർ. ല​ഗ്ന​ൻ 2890

1965 കെ.​സി. എ​ബ്ര​ഹാം കോ​ൺ​ഗ്ര​സ് എ.​എ​സ്. പു​രു​ഷോ​ത്ത​മ​ൻ 7572

1967 എ.​എ​സ്. പു​രു​ഷോ​ത്ത​മ​ൻ സി.​പി.​എം കെ.​സി. എ​ബ്ര​ഹാം 1142

1970 എം.​കെ. രാ​ഘ​വ​ൻ കോ​ൺ​ഗ്ര​സ് എ.​എ​സ്. പു​രു​ഷോ​ത്ത​മ​ൻ 736

1977 ടി.​എ. പ​ര​മ​ൻ ആ​ർ.​എ​സ്.​പി എ​സ്. വാ​സു 2190

1980 എം.​കെ. കൃ​ഷ്ണ​ൻ സി.​പി.​എം ടി.​കെ.​സി വ​ടു​ത​ല 2973

1982 പി.​കെ. വേ​ലാ​യു​ധ​ൻ സ്വ​ത​ന്ത്ര​ൻ എം.​കെ. കൃ​ഷ്ണ​ൻ 3983

1987 കെ.​കെ. മാ​ധ​വ​ൻ ഐ.​സി.​എ​സ് മാ​ലി​പ്പു​റം ഭാ​സ്ക​ര​ൻ 3968

1991 കെ. ​കു​ഞ്ഞ​മ്പു കോ​ൺ​ഗ്ര​സ് വി.​കെ. ബാ​ബു 3547

1992 വി.​കെ. ബാ​ബു ഐ.​സി.​എ​സ് കെ.​കെ. അ​ന​ന്ത​കു​മാ​ർ 4214

1996 എം.​എ. കു​ട്ട​പ്പ​ൻ കോ​ൺ​ഗ്ര​സ് വി.​കെ. ബാ​ബു 987

2001 എം.​എ. കു​ട്ട​പ്പ​ൻ കോ​ൺ​ഗ്ര​സ് എം.​കെ. പു​രു​ഷോ​ത്ത​മ​ൻ 4214

2006 എം.​കെ. പു​രു​ഷോ​ത്ത​മ​ൻ സി.​പി.​എം പി.​വി. ശ്രീ​നി​ജ​ൻ 2631

2011 എ​സ്. ശ​ർ​മ സി.​പി.​എം അ​ജ​യ് ത​റ​യി​ൽ 5242

2016 എ​സ്.​ശ​ർ​മ സി.​പി.​എം കെ.​ആ​ർ. സു​ഭാ​ഷ് 19353

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vypinassembly election 2021
News Summary - assembly election 2021, vypin
Next Story