മണ്ഡലപരിചയം- കുന്നംകുളം: ഡ്യൂപ്ലിക്കേറ്റില്ല കുന്നംകുളത്തിെൻറ ജനമനസ്സിന്
text_fieldsകുന്നംകുളം: ഒരുകാലഘട്ടം മുഴുവൻ ഇടതിന് പിടികൊടുക്കാതെ വലത്തോട്ട് ചാഞ്ഞ കുന്നംകുളം മണ്ഡലം രണ്ട് ദശകം മുമ്പ് ചെങ്കൊടിയെ പുണരാനുണ്ടായ കാരണം ആരും കാര്യമായി പഠനവിധേയമാക്കിയിട്ടില്ല.മണ്ഡലത്തിെൻറ മുഖച്ഛായ മാറിയിട്ടും ഇടത്തോട്ടുള്ള മണ്ഡലത്തിെൻറ ചായ്വ് തുടരുകയാണ്. മണ്ഡലത്തിെൻറ ഓർമകളിൽ ശോഭിച്ച് നിന്ന കോൺഗ്രസിെൻറ ജനപ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിലെ കെ.പി. വിശ്വനാഥനും ടി.വി. ചന്ദ്രമോഹനുമൊക്കെ ഇവരിൽപെടുന്നു.
2001ലെ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിലെ ടി.വി. ചന്ദ്രമോഹൻ ജയിച്ചത്. ഇതേ ചന്ദ്രമോഹൻ 1991ൽ കുന്നംകുളം മണ്ഡലത്തിെൻറ ജനപ്രതിനിധിയായെങ്കിലും 1996ൽ സി.പി.എമ്മിലെ എൻ.ആർ. ബാലനുമായി മത്സരിച്ച് തോറ്റു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിന് ഒമ്പതുമാസം മുമ്പ് കോൺഗ്രസിലുണ്ടായ തർക്കത്തെ തുടർന്ന് ടി.വി. ചന്ദ്രമോഹൻ രാജിവെച്ചു. പിന്നീട് ഡി.ഐ.സിയുമായുള്ള പിളർപ്പിനും സമന്വയത്തിനും ശേഷം ഒന്നിച്ച് അഡ്വ. വി. ബാലറാമിനെ ഇറക്കിയെങ്കിലും പരാജയപ്പെട്ടു.
2011ൽ ഈ സീറ്റ് യു.ഡി.എഫ് സി.എം.പിക്ക് നൽകിയതോടെ സി.പി. ജോൺ രംഗത്തെത്തി. സി.പി.എമ്മിലെ ബാബു എം. പാലിശേരിയുമായി പൊരുതിയ ജോൺ 481 വോട്ടിന് പരാജയപ്പെട്ടു. ജോൺ എന്ന അപരൻ 860 വോട്ടുകൾ നേടിയത് നിർണായകമായി. 2016ൽ വീണ്ടും സി.പി. ജോൺ തന്നെ മത്സര രംഗത്ത് വന്നെങ്കിലും സി.പി.എമ്മിലെ എ.സി. മൊയ്തീെൻറ മുന്നിലും കാലിടറി. 7,782 വോട്ടിെൻറ ഭൂരിപക്ഷമാണ് എ.സി. മൊയ്തീന് ഉണ്ടായിരുന്നത്.
2011ലെ തെരഞ്ഞെടുപ്പിൽ കുന്നംകുളം മണ്ഡലത്തിെൻറ സ്വഭാവം മാറി. നിലവിൽ മണ്ഡലത്തിൽപ്പെട്ട ചുണ്ടൽ, കണ്ടാണശേരി, അവണൂർ, കൈപറമ്പ്, അടാട്ട് എന്നിവക്ക് പകരം കുന്നംകുളം മണ്ഡലത്തിലേക്ക് കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, കടങ്ങോട്, എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളെ ഉൾപ്പെടുത്തി. ക്രൈസ്തവ സഭയിലെ മലങ്കര വിഭാഗം കൂടുതൽ ഉള്ള മേഖലയിൽ മത-ജാതി സമവാക്യങ്ങൾ നിർണായകമാണ്. കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പി വോട്ട് വർധിപ്പിച്ചിട്ടുണ്ട്. കുന്നംകുളം നഗരസഭയിൽ എട്ട് സീറ്റ് നേടിയ ബി.ജെ.പി സമീപ പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നു.
കോൺഗ്രസിലെയും യു.ഡി.എഫിലെയും പടല പിണക്കത്തിലൂടെ കഴിഞ്ഞ മൂന്ന് തവണയും നഷ്ടപ്പെട്ട ഭരണം ഇക്കുറി തിരിച്ചുപിടിക്കാൻ തന്ത്രം മെനയുകയാണ് യു.ഡി.എഫ്. രണ്ടുതവണ ഘടകകക്ഷിയായ സി.എം.പിക്ക് നൽകിയ സീറ്റ് ഇത്തവണ കോൺഗ്രസ് തിരിച്ചുവാങ്ങി മത്സര രംഗത്തേക്ക് കച്ചകെട്ടുകയാണെന്നാണ് അറിയുന്നത്. ഇതേ സീറ്റിൽ തന്നെ മത്സരിക്കാൻ സി.എം.പി ശ്രമവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞതവണ സി.പി.എം രംഗത്തിറക്കിയ എ.സി. മൊയ്തീൻ മന്ത്രിയും കൂടി ആയതോടെ മണ്ഡല വികസന കാഴ്ചപ്പാടിന് തന്നെ മാറ്റംവന്നു. ഈ സാഹചര്യത്തിൽ മൊയ്തീനെ തന്നെ കളത്തിലിറക്കാനാണ് സി.പി.എം നീക്കം. പലരുടേയും പേരുകൾ ഉയർന്നുവന്നെങ്കിലും അതിലെല്ലാം അണികൾക്കിടയിലും വ്യാപക എതിർപ്പ് ഉയർന്നതിനാൽ മന്ത്രിക്ക് തന്നെ വീണ്ടും നറുക്ക് വീഴാനാണ് സാധ്യത.
നിയമസഭ ഇതുവരെ
1957
ടി.കെ. കൃഷ്ണൻ (സി.പി.ഐ -21,161)
കെ.ഐ. വേലായുധൻ (കോൺ. 18,788)
ഭൂരിപക്ഷം -2373
1960
പി.ആർ. കൃഷ്ണൻ (കോൺ -29,450)
ടി.കെ. കൃഷ്ണൻ (സി.പി.ഐ 26,878)
ഭൂരിപക്ഷം -2,572
1967
എ.എസ്.എൻ. നമ്പീശൻ (സി.പി.എം 27,014)
എ.കെ. കുഞ്ഞുണ്ണി (കോൺ 24,930)
ഭൂരിപക്ഷം -2,084
1970
ടി.കെ. കൃഷ്ണൻ (സി.പി.എം 31,767)
കെ.പി. വിശ്വനാഥൻ (കോൺ 27,439)
ഭൂരിപക്ഷം -4,328
1977
കെ.പി. വിശ്വനാഥൻ (കോൺ 35,230)
ടി.കെ. കൃഷ്ണൻ (സി.പി.എം 29,889)
ഭൂരിപക്ഷം -5,341
1980
കെ.പി. വിശ്വനാഥൻ (കോൺ.(യു.) 33,127)
എം. മാധവൻ (സ്വത യു.ഡി.എഫ് 16,421)
ഭൂരിപക്ഷം -16,706
1982
കെ.പി. അരവിന്ദാക്ഷൻ (സി.പി.എം 33,882)
കെ.പി. വിശ്വനാഥൻ (കോൺ. 32,642)
ഭൂരിപക്ഷം -21,23
1987
കെ.പി. അരവിന്ദാക്ഷൻ (സി.പി.എം 43,327)
അഡ്വ. വി. ബാലറാം (കോൺ 42,918)
ഭൂരിപക്ഷം -409
1991
ടി.വി. ചന്ദ്രമോഹൻ (കോൺ 53,099)
കെ.പി. അരവിന്ദാക്ഷൻ (സി.പി.എം 50,344)
ഭൂരിപക്ഷം -2,755
1996
എൻ.ആർ. ബാലൻ (സി.പി.എം 49,289)
ടി.വി. ചന്ദ്രമോഹൻ (48,405)
ഭൂരിപക്ഷം -884
2001
ടി.വി. ചന്ദ്രമോഹൻ (കോൺ 59,679)
ഇ. ഉഷ ടീച്ചർ (സി.പി.എം 55,383)
ഭൂരിപക്ഷം -4,296
2006
ബാബു എം. പാലിശേരി (സി.പി.എം 61,865)
വി. ബാലറാം (ഡി.ഐ.സി 40,080)
ഭൂരിപക്ഷം -21,785
2011
ബാബു. എം. പാലിശേരി (സി.പി.എം 58,244)
സി.പി. ജോൺ (സി.എം.പി 57,763)
ഭൂരിപക്ഷം -481
2016
എ.സി. മൊയ്തീൻ (സി.പി.എം 63,274)
സി.പി. ജോൺ (കോൺ- 55,492)
ഭൂരിപക്ഷം -7,782
2019 ലോക്സഭ
രമ്യ ഹരിദാസ് (കോൺഗ്രസ് 5,33,815)
പി.കെ. ബിജു (സി.പി.എം 3,74,847)
ഭൂരിപക്ഷം: 1,58,968
2020 തദ്ദേശ തെരഞ്ഞെടുപ്പ്
കുന്നംകുളം നഗരസഭ:
ആകെ -37
സി.പി.എം -18
ബി.ജെ.പി -8
കോൺ -7
സ്വത -1
ആർ.എം.പി -3
ചൊവ്വന്നൂർ പഞ്ചായത്ത്: ആകെ 13
എൽ.ഡി.എഫ് -5
യു.ഡി.എഫ് -3
എൻ.ഡി.എ -3
എസ്.ഡി.പി.ഐ -2
എരുമപ്പെട്ടി: ആകെ -18
എൽ.ഡി.എഫ് -10
യു.ഡി.എഫ് -8
കടങ്ങോട്: ആകെ-18
എൽ.ഡി.എഫ് -12
യു.ഡി.എഫ് -3
എൻ.ഡി.എ --2
ലീഗ് -1
കാട്ടകാമ്പാൽ: ആകെ -16
എൽ.ഡി.എഫ് -12
യു.ഡി.എഫ് -3
എൻ.ഡി.എ -1
കടവല്ലൂർ: ആകെ -20
എൽ.ഡി.എഫ് -15
യു.ഡി.എഫ് -5
പോർക്കുളം: ആകെ -13
എൽ.ഡി.എഫ് -9
യു.ഡി.എഫ് -3
എൻ.ഡി.എ -1
വേലൂർ: ആകെ -17
എൽ.ഡി.എഫ് -9
യു.ഡി.എഫ് -5
എൻ.ഡി.എ -1
മറ്റുള്ളവർ -2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.