Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2021 2:22 AM GMT Updated On
date_range 25 Feb 2021 2:22 AM GMTപറഞ്ഞതും ചെയ്തതും -പട്ടാമ്പി മണ്ഡലം
text_fieldsbookmark_border
കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനം എം.എൽ.എയും മറുവശം മറുപക്ഷവും വിലയിരുത്തുന്നു
മുഹമ്മദ് മുഹ്സിൻ എം.എൽ.എ
- പൊതുമരാമത്ത് മേഖലയിൽ 214 കോടിയുൾപ്പെടെ ആകെ 700 കോടിയിലധികം രൂപയുടെ വികസനം. മുഴുവൻ ഗവ. സ്കൂളുകൾക്കും കെട്ടിടം
- ഉന്നത വിദ്യാഭ്യാസത്തിന് 45 കോടി, പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ സയൻസ് ബ്ലോക്ക്, മൈനോരിറ്റി കോച്ചിങ് സെൻറർ തുറന്നു. ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിസിറ്റി കേന്ദ്രം ആരംഭിക്കാൻ നടപടി.
- കൊപ്പം-വിളയൂർ സമഗ്ര കുടിവെള്ള പദ്ധതി, ഓങ്ങല്ലൂർ-വല്ലപ്പുഴ സമഗ്ര കുടിവെള്ള പദ്ധതി, കുലുക്കല്ലൂർ-നെല്ലായ കുടിവെള്ള പദ്ധതി എന്നിവ യാഥാർഥ്യമായി. പട്ടാമ്പിയിൽ സമഗ്ര കുടിവെള്ള പദ്ധതിക്ക് ബജറ്റിൽ ഫണ്ട് വകയിരുത്തി. തിരുവേഗപ്പുറ-പരുതൂർ-മുതുതല പദ്ധതി സ്ഥലമേറ്റെടുത്തു.
- ഭിന്നശേഷിക്കാർക്കായി സർട്ടിഫിക്കറ്റിന് മെഡിക്കൽ ബോർഡ്, ഭിന്നശേഷിക്കാർക്ക് ആർ.ടി.ഒ ഓഫിസിൽ ലേണിങ് ലൈസൻസ് ടെസ്റ്റിന് വേണ്ട പ്രത്യേക സൗകര്യം.
- കാർഷിക-ജലസേചന രംഗത്ത് 65 കോടിയുടെ 30 പദ്ധതികൾ.
- ആറ് വില്ലേജ് ഓഫിസുകൾ സ്മാർട്ട് ആക്കി.
- മണ്ഡലത്തിൽ പ്രധാന റോഡുകളെല്ലാം റബറൈസ് ചെയ്തു. കൂടാതെ 200 ഗ്രാമീണ റോഡുകൾക്ക് 14 കോടി അനുവദിച്ചു. വാടാനാംകുർശ്ശി മേൽപാലം നിർമാണത്തിന് തുടക്കമിട്ടു.
- പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം. ഡയാലിസിസ് സെൻററിന് 99 ലക്ഷം, പുതിയ ആംബുലൻസ്, 15.5 കോടിയുടെ ഡയഗ്നോസിസ് സെൻറർ, തിരുവേഗപ്പുറ പി.എച്ച്.സിക്ക് 27 ലക്ഷം രൂപയുടെ കെട്ടിടം.
- പട്ടാമ്പിയിൽ ലീഗൽ മെട്രോളജി ഓഫിസ്
- കൊപ്പത്ത് പൊലീസ് സ്റ്റേഷൻ, പട്ടാമ്പിയിൽ ഫയർ സ്റ്റേഷൻ
- കേരളത്തിലെ ആദ്യത്തെ ജൈവവള ഗുണനിലവാര നിയന്ത്രണശാല പട്ടാമ്പിയിൽ
- പട്ടാമ്പിയിലും കൊപ്പത്തും സപ്ലൈകോ സൂപ്പർ മാർക്കറ്റ്
- വെളിച്ചം പദ്ധതിയിൽ 88 ഹൈമാസ്റ്റ്- മിനി മാസ്റ്റ് ലൈറ്റുകൾ
സി.പി. മുഹമ്മദ് മുൻ എം.എൽ.എ
- അർഹതയില്ലാത്ത അവകാശവാദങ്ങളിൽ കാര്യമില്ല. തെളിവുകൾ വേണം. ഭരണാനുമതി ലഭിച്ച തീയതി, സാങ്കേതികാനുമതി ലഭിച്ച തീയതി, ടെൻഡർ ചെയ്ത തീയതി എന്നിവ പരിശോധിച്ചാൽ 2016ന് ശേഷമുള്ള പദ്ധതികളുടെ കള്ളി പൊളിയും. മുൻ സർക്കാറിെൻറ കാലത്ത് തുടങ്ങിവെച്ച പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് കഴിഞ്ഞ അഞ്ചുവർഷം നടന്നത്.
- കൊപ്പം പൊലീസ് സ്റ്റേഷൻ, പട്ടാമ്പി ഫയർ സ്റ്റേഷൻ എന്നിവ മുൻഗണന പട്ടികയിൽ കൊണ്ടുവന്നത് ഞാൻ എം.എൽ.എ ആയിരിക്കുമ്പോഴാണ്. സ്ഥലം ലഭ്യമാവാത്തതുകൊണ്ടാണ് തുടങ്ങാൻ കഴിയാതിരുന്നത്.
- പുതിയ പദ്ധതികളോ സ്ഥാപനങ്ങളോ കൊണ്ടുവരാൻ എം.എൽ.എക്ക് കഴിഞ്ഞില്ല. പട്ടാമ്പിയിൽ പുതിയ പാലം നിർമിക്കാനായില്ല. ബസ് സ്റ്റാൻഡിലേക്ക് ഫ്ലൈ ഓവറടക്കം പാലത്തിന് 90 കോടി രൂപയുടെ പദ്ധതി മുൻ സർക്കാർ ആവിഷ്കരിച്ച് കടലാസുപണി പൂർത്തീകരിച്ചതാണ്. അതിന് തുടർ നടപടി നടത്തിയില്ല.
- പട്ടാമ്പി-പുലാമന്തോൾ റോഡ് നവീകരണത്തിൽ വീതി കുറച്ചതിനാൽ നിരന്തരം അപകടങ്ങളുണ്ടാകുന്നു. മൂന്ന് ടെൻഡർ നൽകിയതിൽ ക്രമക്കേടുണ്ട്.
- പട്ടാമ്പിയിൽ റെയിൽവേ മേൽപാലം നിർമാണം എങ്ങുമെത്തിയില്ല, സ്ഥലമേറ്റെടുക്കാൻ പോലും കഴിഞ്ഞില്ല.
- ഗ്രാമീണ റോഡുകൾ നിർമിച്ചുവെന്നുള്ള അവകാശവാദത്തിൽ കഴമ്പില്ല. ഏറ്റവുമധികം ഗ്രാമീണ റോഡുകൾ മണ്ഡലത്തിൽ കൊണ്ടുവന്നത് കെ.ഇ. ഇസ്മായിൽ റവന്യൂ മന്ത്രിയായിരിക്കെയാണ്.
- 2001ൽ ഞാൻ എം.എൽ.എയായ സന്ദർഭത്തിൽ നൂറുകണക്കിന് സ്ഥലങ്ങളിൽ വീടുകളിൽ വൈദ്യുതി എത്തിയിരുന്നില്ല. സമ്പൂർണ വൈദ്യുതീകരണം എന്ന പരിപാടി തന്നെ കേരളത്തിൽ തുടങ്ങിവെച്ചത് പട്ടാമ്പിയിലാണ്.
- ഒരു പഞ്ചായത്തൊഴികെ എല്ലാ പഞ്ചായത്തിലും വൈദ്യുതി സെക്ഷൻ ഓഫിസുകൾ, പട്ടാമ്പി ഡിവിഷൻ ഓഫിസ്, ഡെപ്യൂട്ടി സി.ഇ ഓഫിസ്, സബ് സെക്ഷനുകൾ എന്നിവ സ്ഥാപിച്ചു.
- ഇ.എം.എസ് പോലും തെൻറ നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞ പട്ടാമ്പി താലൂക്ക് യാഥാർഥ്യമാക്കി.
- ജന്മശതാബ്ദി സ്മാരകമായി പട്ടാമ്പി കോളജിന് സയൻസ് ബ്ലോക്ക് അനുവദിച്ചതും തെൻറ നേട്ടമാണ്.
- പട്ടാമ്പി ആശുപത്രിയെ താലൂക്ക് ആശുപത്രിയായും കൊപ്പം പി.എച്ച്.സിയെ കമ്യൂണിറ്റി ഹെൽത്ത് സെൻററായും ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story