പരസ്യ പ്രചാരണം ഇന്നുതീരും; കൊട്ടിക്കലാശമില്ലാതെ സമാപനം
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഒരുമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. കൊട്ടിക്കലാശവും ബൈക്ക് റാലികളും തെരഞ്ഞെടുപ്പ് കമീഷൻ നിരോധിച്ചതോടെ പ്രചാരണ സമാപനം പതിവ് ആഘോഷങ്ങളില്ലാതെ പൂർത്തിയാക്കേണ്ടിവരും.
വൈകുന്നേരം ഏഴിന് പരസ്യ പ്രചാരണം അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് പരസ്യ പ്രചാരണം അവസാനിക്കും. മാവോവാദി ഭീഷണിയുടെ സാഹചര്യത്തിലാണ് നടപടി. ഇൗ മണ്ഡലങ്ങളിൽ വോെട്ടടുപ്പ് രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ്. മറ്റ് മണ്ഡലങ്ങളിൽ വൈകുന്നേരം ഏഴുവരെയും. കർശന കോവിഡ് മാനദണ്ഡങ്ങൾ വോെട്ടടുപ്പിന് കമീഷൻ ബാധകമാക്കിയിട്ടുണ്ട്.
സർവേകളിൽ ഇടതിനായിരുന്നു മുൻതൂക്കമെങ്കിലും ശക്തമായ പ്രചാരണത്തിലൂടെ ഒപ്പം പിടിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ശക്തമായ മത്സരം നടക്കുന്ന നേമത്ത് രാഹുൽ ഗാന്ധി ഞായറാഴ്ച കെ. മുരളീധരനായി പ്രചാരണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച വൈകുന്നേരം ധർമടത്ത് റോഡ് ഷോ നടത്തുന്നുണ്ട്.
വോെട്ടടുപ്പിന് 60000 പൊലീസുകാരെ വിന്യസിക്കും. കേന്ദ്ര സേനാംഗങ്ങളും പുറമെയുണ്ട്. തിങ്കളാഴ്ച പോളിങ് സാമഗ്രികളുടെ വിതരണം നടക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരുടെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരുടെയും പോസ്റ്റൽ ബാലറ്റിന് പുതിയ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.