പത്തനംതിട്ടയിൽ ഡീലിന് പോയ ബി.ജെ.പിക്ക് നഷ്ടക്കച്ചവടം; പെട്ടിയിൽ നിന്ന് ചോർന്നത് 42,494 വോട്ട്
text_fieldsപത്തനംതിട്ട: കോന്നി ഉറപ്പിക്കാൻ ഡീലിന് പോയ ബി.ജെ.പി മുന്നണിക്ക് ജില്ലയിൽ തങ്ങളുടെ പെട്ടിയിൽനിന്ന് ഇത്തവണ ചോർന്നത് 42,494 വോട്ടുകൾ. ജില്ലയിലെ ഒരു മണ്ഡലത്തിൽപോലും ബി.ജെ.പിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ പോലുമായില്ല.
അഞ്ച് മണ്ഡലത്തിലുമായി അരലക്ഷത്തോളം വോട്ടുകൾ ചോരുകയും ചെയ്തു. ഇതിനുള്ള കാരണം വിശദീകരിക്കാൻ പാർട്ടി നേതൃത്വം വിഷമിക്കുമെന്ന് ഉറപ്പാണ്. മതവികാരം ഇളക്കിമാത്രം വോട്ടുതട്ടാൻ ശ്രമിക്കുന്ന ബി.ജെ.പി ജനങ്ങളിൽനിന്ന് എത്രമാത്രം അകന്നു എന്നതിന് വലിയ തെളിവാണ് പത്തനംതിട്ടയിലെ അഞ്ച് മണ്ഡലത്തിലെയും വോട്ടുനില.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുേപാലും സ്വന്തം മണ്ഡലത്തിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. േലാക്സഭ തെരഞ്ഞെടുപ്പിൽ 46,506 വോട്ടും നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 39,786 വോട്ടും നേടിയ സുരേന്ദ്രന് ഇത്തവണ 32,811 വോട്ട് മാത്രമാണ് ലഭിച്ചത്. മന്ത്രിസഭ ഉണ്ടാക്കുമെന്നുവരെ വീരവാദം മുഴക്കിയ സംസ്ഥാന അധ്യക്ഷെൻറ സ്വന്തം മണ്ഡലത്തിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ് മണ്ഡലങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല.
ജില്ല പ്രസിഡൻറ് അശോകൻ കുളനടക്ക് തിരുവല്ലയിൽ ലഭിച്ചത് 22,674 വോട്ടാണ്. കഴിഞ്ഞ തവണ ഘടകക്ഷിയായിരുന്ന ബി.ഡി.ജെ.എസിെൻറ അക്കീരമൺ കാളിദാസ ഭട്ടതിരി ഇവിടെ നേടിയത് 31,439 േവാട്ടാണ്. പതിനായിരത്തോളം വോട്ടാണ് കുറവ്. അനൂപ് ആൻറണിയെ നാടുകടത്തി തിരുവല്ല പിടിച്ചുവാങ്ങിയ അശോകൻ കുളനടക്കെതിരെ വലിയ കലാപമാണ് തിരുവല്ലയിെല പാർട്ടിയിൽ ഉണ്ടായത്.
അതിെൻറ പ്രതിഫലനമാണ് റിസൽട്ടിൽ കാണുന്നത്. കഴിഞ്ഞ തവണ എം.ടി. രമേശ് 37,906 വോട്ട് നേടിയ ആറന്മുളയിലാകട്ടെ പുതുമുഖ സ്ഥാനാർഥി ബിജു മാത്യു 29,099 േവാട്ടിൽ ഒതുങ്ങി.
റാന്നിയിലും അടൂരും ഇതിനേക്കാൾ ദയനീയമാണ് ചിത്രം. റാന്നിയിൽ കഴിഞ്ഞ തവണ 28,201 വോട്ടുപിടിച്ച ബി.ഡി.ജെ.എസിെൻറ കെ. പത്മകുമാറിന് ഇത്തവണ 16,089 വോട്ട് മാത്രമാണ് ലഭിച്ചത്.
അടൂരിൽ കഴിഞ്ഞ തവണ ബി.ജെ.പിയുടെ പി. സുധീർ 25,940 വോട്ട് നേടിയിരുന്നു. ഇത്തവണ പന്തളം പ്രതാപന് നേടാനായത് 20,105 വോട്ടാണ്.
കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറിയ പ്രതാപൻ വിജയിക്കാനുള്ള സാധ്യത വരെ കൽപിക്കപ്പെട്ടിരുന്നതാണ്. പ്രത്യേകിച്ച് മണ്ഡലത്തിലെ പന്തളം നഗരസഭ ബി.ജെ.പി ഭരിക്കുന്ന പശ്ചാത്തലത്തിൽ.
എന്നാൽ, സ്ഥാനാർഥി മികച്ചതായിട്ടും ഇവിടെ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. അഞ്ച് മണ്ഡലത്തിലും വോട്ട് താഴോട്ട് പോയെങ്കിലും ജില്ലയിൽ പ്രചാരണത്തിൽ പണക്കൊഴുപ്പിന് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ, പലരും പണവും വാങ്ങി മുങ്ങിയെന്നാണ് പറയുന്നത്.
പല സ്ഥലത്തും ബൂത്തിലിരിക്കാൻപോലും ബി.ജെ.പിക്ക് ആളുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.