നിയമസഭ ഗ്രന്ഥശാല പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും -സ്പീക്കർ
text_fieldsകോഴിക്കോട്: നിയമസഭ ഗ്രന്ഥശാല പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ സംവിധാനമൊരുക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിലവിൽ സാമാജികർക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. എല്ലാവർക്കും സന്ദർശിക്കാനും റഫർ ചെയ്യാനും സൗകര്യമൊരുക്കാനുള്ള ആലോചനകളാണ് നടക്കുന്നത്.
നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖല ആഘോഷ പരിപാടികള്‍ നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭ സമ്മേളനങ്ങളുടെ കാര്യത്തിലും ലൈബ്രറിയുടെ കാര്യത്തിലും ലോകത്തിന് മാതൃകയാണ് കേരളം. സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ മാതൃകകൾ ഉയർത്തിക്കാണിക്കുന്നതുപോലെ നിയമസഭ ലൈബ്രറിയേയും ഉയർത്തിക്കാണിക്കേണ്ടതാണ് -സ്പീക്കർ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.കെ. മുനീർ പങ്കെടുത്തു. ഉച്ചക്ക് ശേഷം 'വായനയും സ്ത്രീമുന്നേറ്റവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.