അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനായി ബി.ജെ.പി അക്രമം നടത്തുന്നു -പിണറായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അതിക്രമങ്ങൾ ബി.ജെ.പിെക്കതിരായ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതെറ്റിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാപക അതിക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. അത് തടയുന്നതിന് വേണ്ട ശ്രമങ്ങൾ നടത്തിയിരുന്നെന്നും നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മെഡിക്കല്‍ കോഴ കേസ് പ്രതിപക്ഷമാണ് നിയമസഭയില്‍ ഉന്നയിച്ചത്. വിജിലന്‍സ് അന്വേഷണം പോരെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമുള്ള ആവശ്യത്തില്‍, അന്വേഷണം ഗൗരവമായി നടക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബി.ജെ.പിക്ക് എതിരായ പരാതിയില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
ബി.ജെ.പി പ്രവര്‍ത്തകര്‍ വന്‍തോതില്‍ അഴിമതി നടത്തുകയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയായിരുന്നു ഇക്കാര്യത്തില്‍ വലിയൊരു വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്തിയത്. മെഡിക്കല്‍ കോഴ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി തെറ്റായ മാര്‍ഗം സ്വീകരിക്കുമെന്ന് ഇൻറലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെർവെളിപ്പെടുത്തല്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കോഴ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ബി.ജെ.പി നേതാക്കളുടെ പൊടുന്നനെയുള്ള സാമ്പത്തിക വളര്‍ച്ച അന്വേഷിക്കണമെന്ന് എം. സ്വരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. ശോഭ സുരേന്ദ്രന് അടക്കമുള്ള നിരവധി ബി.ജെ.പി നേതാക്കളുടെ സ്വത്ത് കുറഞ്ഞ കാലയളവിനുള്ളില്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോഴ വിവാദത്തിെൻറ ചുവടുപിടിച്ചാണ് ഇക്കാര്യം പുറത്തുവന്നത്. കൊല്ലത്ത് വ്യാപാരിയില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ പണം ചോദിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
14ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനമാണ് ഇന്ന് നടക്കുന്നത്. ആഗസ്റ്റ് 24 വരെ സമ്മേളനം നീളും. ജി.എസ്.ടി, മെഡിക്കൽ വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ ഒമ്പത് ബില്ലുകളാണ് ഇത്തവണ സഭയുടെ പരിഗണനക്ക് വരുന്നത്. 10 ദിവസം പൂർണമായും നിയമനിർമാണത്തിനും രണ്ട് അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും ഒരു ദിവസം ധനകാര്യത്തിനായുമാണ് നീക്കിവെച്ചിരിക്കുന്നത്. സമീപകാലങ്ങളിലുണ്ടായ വിവാദങ്ങൾ പ്രതിപക്ഷം സഭയിൽ ആയുധമാക്കും.
ജി.എസ്.ടിയെ തുടർന്നുണ്ടായ വിലവർധന, രാഷ്ട്രീയ കൊലപാതകങ്ങൾ, മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയ സംഭവം, മാധ്യമ പ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രി നടത്തിയ പരാമർശം, എം. വിൻസെൻറ് എം.എൽ.എയുടെ അറസ്റ്റ്, സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ കുത്തഴിഞ്ഞ അവസ്ഥ, പനി മരണം തുടങ്ങിയവയെല്ലാം സഭയിൽ ഉയർന്നുവരും.
സഭയുടെ ആദ്യദിനമായ തിങ്കളാഴ്ച കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ബില്ലിെൻറയും 2017ലെ കേരള സഹകരണ സംഘങ്ങൾ (ഭേദഗതി) ബില്ലിെൻറയും അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയത്തിെൻറ പരിഗണനയും നടക്കും. രണ്ടാം ദിവസം 2017ലെ കേരള ചരക്ക് സേവന നികുതി ബില്ലിെൻറയും കേരള മോേട്ടാർ വാഹനനികുതി ചുമത്തൽ (ഭേദഗതി) ബില്ലിെൻറയും അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയത്തിെൻറ പരിഗണനയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.