പി.ടി തോമസിന് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ
text_fieldsതിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി. തോമസിന് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. സ്പീക്കർ എം.ബി. രാജേഷും മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുശോചനം അറിയിച്ചു.
പി.ടി. തോമസിന്റെ വിയോഗം സഭയുടെ പൊതുവിലുള്ള നഷ്ടമാണ്. തനതായ നിലപാടുള്ളയാളായിരുന്നു പി.ടി. ചിലപ്പോഴെങ്കിലും അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതൊക്കെ അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ തന്നെയായിരുന്നു. അദ്ദേഹത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. വിട്ടുവീഴ്ചയില്ലാത്ത നിലപാട് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് നോക്കാതെ എടുക്കുന്ന നിലപാടുകളാണ് സ്വന്തം പാര്‍ട്ടിയില്‍ പോലും പി.ടി.തോമസിനെ വേറിട്ട് നിര്‍ത്തിയിരുന്നത്. സംസ്കാരചടങ്ങുകള്‍ മതനിരപേക്ഷമാകണം എന്ന പി.ടി.തോമസിന്റെ തീരുമാനം മാതൃകാപരമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
കേരളത്തിലെ സാമൂഹിക, രാഷ്ട്രിയ മേഖലകളിൽ നിറഞ്ഞുനിന്നയാളാണ് പി.ടി തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്മരിച്ചു. ഏത് നിയോഗം ഏറ്റെടുക്കുമ്പോഴും പൂര്‍ണമായ പ്രതിബദ്ധത കാണിച്ചു. ഉറച്ച നിലപാടുകള്‍ വിവാദമായപ്പോഴും അതിലൊന്നും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഈ ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെയാണ് പി.ടി.തോമസ് നമ്മളില്‍ നിന്ന് വേര്‍പെട്ട് പോയത്. അവിശ്വസനീയമായ വേര്‍പാട് യുഡിഎഫിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.