നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കാനുള്ള തീരുമാനം നിയമവകുപ്പിെൻറ ശിപാർശയില്ലാതെ
text_fieldsതിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കാൻ കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം നിയമവകുപ്പിെൻറ ശിപാർശയില്ലാതെ. ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസ് പിൻവലിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്നതിന് നിയമതടസ്സം ഇല്ലെന്ന വ്യക്തമായ നിയമോപദേശം ആവശ്യമാണ്. എന്നാൽ, ഇത്തരത്തിൽ നിയമോപദേശം നിയമവകുപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നില്ല. പൊതുതാൽപര്യത്തിന് വിരുദ്ധമാകില്ലെങ്കിൽ മാത്രം കേസ് പിൻവലിക്കാമെന്നായിരുന്നു നിയമവകുപ്പ് അഡീഷനൽ സെക്രട്ടറി സർക്കാറിന് നൽകിയ നിയമോപദേശം.
തുടർന്നാണ് കേസ് പിൻവലിക്കാൻ കോടതിയിൽ അനുമതിതേടാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചത്. ഇതുസംബന്ധിച്ച് കലക്ടർ വഴിയാണ് പബ്ലിക് േപ്രാസിക്യൂട്ടർക്ക് നിർദേശംനൽകിയത്. കേസ് പിൻവലിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് കഴിഞ്ഞദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
2015 മാർച്ച് 13ന് യു.ഡി.എഫ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് കൈയാങ്കളിയും അക്രമവും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.