ഇലക്ട്രോണിക് വോട്ടിങ് സംവിധാനമില്ല ; ഏകദിന സമ്മേളനത്തിന് സഭ സജ്ജം
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ചേരുന്ന തിങ്കളാഴ്ചത്തെ നിയമസഭസമ്മേളനത്തിൽ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഒഴിവാക്കി. വോട്ടിങ് ആവശ്യമായി വന്നാൽ ഇലക്്ട്രോണിക് വോട്ടിന് പകരം അംഗങ്ങളുടെ പേര് വിളിച്ച് വോട്ട് രേഖപ്പെടുത്തുന്ന രീതിയാകും സ്വീകരിക്കുക. ഇ-നിയമസഭ സംവിധാനവും ഉണ്ടാകില്ല. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് എല്ലാ സുരക്ഷാസംവിധാനങ്ങളോടെയുമാകും സമ്മേളനം.
നിയമസഭസമ്മേളനത്തിന് മുന്നോടിയായി എല്ലാ എം.എൽ.എമാർക്കും കോവിഡ് പരിശോധന നടത്തും. അതത് മണ്ഡലങ്ങളിൽ ടെസ്റ്റുകൾ നടന്നിരുന്നു. തിങ്കളാഴ്ച രാവിലെ ആറര മുതൽ എം.എൽ.എ ഹോസ്റ്റലിലും ഏഴ് മുതൽ നിയമസഭമന്ദിരത്തിലും ആൻറിജൻ ടെസ്റ്റാകും നടത്തുക. പോസിറ്റിവ് ആകുന്നവരെ രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കും. സഭനടപടികളിൽ പെങ്കടുക്കാതെ ഇവർക്ക് സഭാമന്ദിരം വിട്ടുപോകാം.
നിയമസഭയിൽ കയറും മുമ്പ് എം.എൽ.എമാർ തെർമൽ സ്കാനിങ്ങിന് വിധേയമാകണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കണം. അംഗങ്ങൾക്ക് ധരിക്കാനായി എൻ. 95 മാസ്ക്കും കൈയുറയും നൽകും. അംഗങ്ങളുടെ മേശപ്പുറത്ത് െവച്ച സാനിൈറ്റസർ ഉപയോഗിച്ചും കൈകൾ അണുമുക്തമാക്കണം. സമ്മേളനവേളയിൽ ഉടനീളം ശരിയായ രീതിയിൽ മുഖാവരണം ധരിക്കുകയും കൃത്യമായ ശാരീരികഅകലം പാലിക്കുകയും വേണമെന്നും നിയമസഭ സെക്രേട്ടറിയറ്റ് അഭ്യർഥിച്ചു. നിയമസഭഹാളി േലക്ക് പ്രവേശനം നിയന്ത്രിക്കും. പബ്ലിക് ഗാലറി, സ്പീക്കേഴ്സ് ഗാലറി എന്നിവിടങ്ങളിലേക്ക് ആർക്കും പ്രവേശനമില്ല. ഒാഫിസർമാരുടെ ഗാലറിയിൽ അവശ്യം വേണ്ടവരെയേ അനുവദിക്കൂ. സഭയുമായി ബന്ധപ്പെടുന്ന സ്റ്റാഫ് അംഗങ്ങൾക്കും ആൻറിജൻ ടെസ്റ്റ് നടത്തും. സഭാമന്ദിരവും പരിസരവും അണുമുക്തമാക്കി. അംഗങ്ങൾക്ക് സുരക്ഷിത ഭക്ഷണത്തിനും സൗകര്യമൊരുക്കും. ഡൈനിങ് ഹാളിൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകും.
നിലവിൽ രണ്ട് പേരാണ് ഒരു സീറ്റിൽ ഇരുന്നിരുന്നത്. ഇക്കുറി ഒരു സീറ്റിൽ ഒരാൾ. ഇതിനായി അധിക സീറ്റ് ഇടും. മാറി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി പിറകിൽ പ്രത്യേക ഇരിപ്പിടങ്ങൾ തയാറാക്കി. അനിവാര്യമായ സ്റ്റാഫിന് മാത്രമാകും സഭയിൽ പ്രവേശനം. മുഖ്യമന്ത്രി, ധനമന്ത്രി, പാർലമെൻററി കാര്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർ ഒഴികെ മറ്റ് മന്ത്രിമാരുടെ സ്റ്റാഫിനെ പുറത്ത് നിർത്തും. എം.എൽ.എമാരുടെ പേഴ്സനൽ സ്റ്റാഫിെൻറ സാന്നിധ്യം നിയമസഭമന്ദിരത്തിൽ കഴിയുന്നതും ഒഴിവാക്കണം. ചാനലുകൾക്ക് സഭാദൃശ്യങ്ങൾ ഹാളിന് പുറത്ത് സംവിധാനത്തിലൂടെ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.