നിയമസഭ നാളെ പുനരാരംഭിക്കും; 15നു പിരിയും, വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി വന്നേക്കും
text_fieldsതിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. ബജറ്റിൻമേലുള്ള പൊതുചർച്ചയാണു നാളെ മുതൽ 15 വരെ നടക്കുക. ഭക്ഷ്യം, റവന്യൂ, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ബജറ്റിൽ തഴഞ്ഞതിനാൽ സി.പി.ഐയുടെ ഭാഗത്തുനിന്നു സഭയിൽ പ്രതിഷേധ സ്വരം ഉയരാൻ സാധ്യതയുണ്ടെന്ന് പറയുന്നു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പരസ്യപ്രതികരണം പാടില്ലെന്ന് പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ സി.പി.ഐ മന്ത്രിമാരുടെ പ്രയാസം തീർക്കുന്ന പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തുമെന്നും പറയുന്നു.
സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ കോൺഗ്രസ് തുടരുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട്ടു നിന്നു വിമാനത്തിൽ തിരുവനന്തപുരത്തെത്തി അടിയന്തര പ്രമേയ നോട്ടിസ് അവതരണം കഴിഞ്ഞു തിരികെ മടങ്ങാനാണ് ആലോചിക്കുന്നത്.
വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവ തരിപ്പിക്കാനാണു സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് 15നു പിരിയുന്നത്. നാല് മാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാകും സഭ പിരിയുക. സമ്പൂർണ ബജറ്റ് അടുത്ത സാമ്പത്തിക വർഷമാണ് പാസാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.