നിയമസഭ കൈയാങ്കളി കേസ്: വിചാരണ തീയതി തീരുമാനിക്കുന്നത് മാറ്റി
text_fieldsതിരുവനന്തപുരം: കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തീയതി തീരുമാനിക്കുന്നത് മാറ്റിവച്ചു. വിചാരണ ആരംഭിക്കുന്നതിന് മുമ്പായി പ്രതികൾക്ക് ഡി.വിഡികൾ നൽകാൻ പ്രോസിക്യൂഷൻ ഒരു മാസം സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി കേസ് മാറ്റിയത്.
നിയമസഭക്കുള്ളിലെ ദൃശ്യങ്ങൾ അടങ്ങിയ 126 ഡി.വിഡികൾ ഉണ്ട്. ഇത് കോപ്പി ചെയ്ത് ശാസ്ത്രീയ പരിശോധനക്ക് അയച്ചശേഷമേ പ്രതികൾക്ക് നൽകാനാകു. ഇതിനാലാണ് സമയം ആവശ്യപെടുന്നതെന്ന പ്രൊസീക്യൂഷൻ വാദം പരിഗണിച്ചാണ് കേസ് നടപടി മാറ്റിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തി എന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.