സാക്ഷികൾക്കായി കെ.കെ. രമയുടെ സാക്ഷിമൊഴി
text_fieldsപാരിസ്ഥിതിക പ്രശ്നങ്ങളിൽ പി.ടി. തോമസിെൻറ നിലപാടുകൾക്ക് സ്ഥിരതയുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ അതിനായി ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് തോമസ്. അതിെൻറ പേരിൽ രാഷ്ട്രീയമായും സാമുദായികമായും തിരിച്ചടി നേരിടേണ്ടിവന്നിട്ടും പിന്മാറിയില്ല. തെൻറ മണ്ഡലത്തിലൂടെ ഒഴുകുന്ന കടമ്പ്രയാറിൽ ഒരു ടെക്സ്റ്റൈൽ കമ്പനിയുടെ മലിനീകരണം ശ്രദ്ധയിൽപെടുത്തിയപ്പോൾ മുഖ്യമന്ത്രി അതിനെ വ്യവസായശാല പൂട്ടിക്കാനുള്ള നീക്കമായാണ് കണ്ടത്! ആ ദുഃസൂചനയിൽ മനംനൊന്താണ് ഇന്നലെ തോമസ് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള അേതാറിറ്റി രൂപവത്കരണ ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. മറുപടി പറഞ്ഞ പാർലമെൻററികാര്യ മന്ത്രി കെ. രാധാകൃഷ്ണന്, ശുദ്ധജലം എല്ലാർക്കും ഉറപ്പാക്കണമെന്നതിൽ എതിരഭിപ്രായമിെല്ലങ്കിലും ഇപ്പോഴുള്ള സംവിധാനം മതിയാകുമെന്ന് കരുതുന്നയാളാണ്.
കമ്പനി മുതലാളിമാരുടെ താൽക്കാലിക നേട്ടത്തിനായി നദികളെ മലിനീകരിക്കാനുള്ള നീക്കങ്ങൾക്കെല്ലാം ഭാവിയിൽ അധികാരികൾ മറുപടി പറയേണ്ടിവരുമെന്നും കേരളം രോഗങ്ങളുടെ പിള്ളത്തൊട്ടിലാകുമെന്നുമുള്ള തോമസിെൻറ വാക്കുകൾക്ക് ശാപത്തിെൻറ മട്ട്. തെൻറ മണ്ഡലത്തിലെ കോണോത്ത് പുഴയെ ഇപ്പോൾ കാണാനേയില്ലെന്ന് എൽേദാസ് കുന്നപ്പിള്ളി. പെരിയാർ, മൂവാറ്റുപുഴയാർ, കടമ്പ്രയാർ എന്നിവ മാലിന്യവാഹിനികളായെന്ന എൽദോസിെൻറ സങ്കടം ഏറ്റെടുത്തത് ഭരണപക്ഷത്തെ പി. മുഹമ്മദ് മുഹ്സിനാണ്. ഭാരതപ്പുഴയും മാലിന്യ ഭീഷണിയിലാണെന്ന മുഹ്സിെൻറ പരിദേവനം ഒരു സിനിമാ നായക നടെൻറ മുന്നറിയിപ്പായി പി.ടി. തോമസ് കണ്ടു. മറ്റു ബില്ലുകൾ പരിഗണിക്കേണ്ടതിനാൽ ചർച്ച മറ്റൊരു ദിനത്തിലേക്ക് മാറ്റിെവച്ചു.
വാതിൽപടി സേവനരംഗത്ത് ജോലിചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബില്ലാണ്, പി.എസ്. സുപാൽ അവതരിപ്പിച്ചത്. ഒാൺലൈൻ കച്ചവടം, ഹോട്ടലുകൾ, ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, കൊറിയർ, പാർസൽ സർവിസ് തുടങ്ങിയ മേഖലകളിൽ തൊഴിലാളികൾ വർധിക്കുന്ന സാഹചര്യത്തിൽ അവർക്ക് ക്ഷേമനിധി വേണമെന്ന സുപാലിെൻറ ആവശ്യം അംഗീകരിക്കാൻ തൊഴിൽമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി സജിചെറിയാന് കഴിഞ്ഞില്ല. അവരൊക്കെ ഇപ്പോഴുള്ള അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിക്കോെട്ട, എന്ന മറുപടി സുപാലിനും രുചിച്ചില്ല. ജോലിസാധ്യത വർധിക്കുന്ന ഇൗ രംഗത്ത് ഇന്നല്ലെങ്കിൽ നാളെ ഇൗ ആവശ്യം അനിവാര്യമാകുമെന്ന് സുപാൽ കരുതുേമ്പാൾ, സാധാരണ കച്ചവടക്കാരെല്ലാം ഒാൺലൈൻ കച്ചവടത്തിനെതിരാണെന്ന് എൻ.എ. നെല്ലിക്കുന്ന് ഒാർമിപ്പിച്ചു. അഭ്യസ്തവിദ്യരും ഇൗ രംഗത്തുണ്ടെന്ന് വി. ജോയി പറഞ്ഞപ്പോൾ ഒാൺലൈൻ വരുന്നതിനും മുേമ്പ ഇത്തരം കച്ചവടം നടന്നിരുന്നെന്ന് കെ. ബാബു. കൈത്തറി വസ്ത്രങ്ങളും െബഡ്ഷീറ്റും മറ്റും അദ്ദേഹം അവരിൽനിന്ന് വാങ്ങിയിട്ടുണ്ട്. കോർപറേറ്റ്വത്കരണത്തിെൻറ ഭാഗമായ ഇൗ പ്രവണതയിൽ എൻ. ഷംസുദീനെപ്പോലെ സുപാലിനും യോജിപ്പില്ലെങ്കിലും യാഥാർഥ്യങ്ങളെ അവഗണിക്കാൻ അദ്ദേഹം തയാറല്ല.
കോടതികളിൽ സാക്ഷിപറയാനെത്തുന്നവർക്ക് സംരക്ഷണ നിയമം വേണമെന്നതാണ് അനൂപ് ജേക്കബിെൻറ ബില്ലിലെ ആവശ്യം. അതിനായി അതോറിറ്റികൾ രൂപവത്കരിച്ചിട്ടുണ്ടെന്ന മന്ത്രി സജിചെറിയാെൻറ മറുപടിയിൽ അനൂപ് തൃപ്തനല്ല. സാക്ഷികൾ കൂറുമാറുന്നതും കൊല്ലപ്പെടുന്നതും നിയമത്തിെൻറ അപര്യാപ്തതയായി അനൂപ് കണ്ടപ്പോൾ, അനൂപിന് സാക്ഷിപറയാൻ കെ.കെ. രമയാണെത്തിയത്. ഭർത്താവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ സാക്ഷികളായിരുന്ന 52 പേർ കൂറുമാറിയത് ഒാർത്ത് രമ, വികാരഭരിതയായി.
അന്തർസംസ്ഥാന തൊഴിലാളിക്ഷേമനിധി വേണമെന്ന ആവശ്യം തള്ളിക്കളഞ്ഞ മന്ത്രി സജി ചെറിയാെൻറ കണക്കുകൾ പോലും തെറ്റാണെന്ന് എൽദോസ് കുന്നപ്പിള്ളി ചൂണ്ടിക്കാട്ടി. അഞ്ചുലക്ഷം പേരല്ല, 35 ലക്ഷത്തിലധികം പേർ കേരളത്തിലുണ്ട്. പെരുമ്പാവൂരിൽ തന്നെയുണ്ട്, ആറുലക്ഷം പേർ! വിവിധ സംസ്ഥാനങ്ങളിൽ നിന്നുവന്ന അവർ താമസിക്കുന്ന തെൻറ മണ്ഡലത്തെ ഒരു മിനി ഇന്ത്യയായി എൽദോസ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.