Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്നിനെതിരെ...

മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി നിയമസഭ

text_fields
bookmark_border
മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി നിയമസഭ
cancel

തിരുവനന്തപുരം: കേരളത്തിന് വൻ ഭീഷണിയായി മാറുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ഒറ്റക്കെട്ടായി യുദ്ധത്തിനിറങ്ങാൻ ആഹ്വാനം ചെയ്ത് നിയമസഭ. മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ കൈക്കൊള്ളുന്നതിനൊപ്പം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ ജനങ്ങളെ ഒന്നായി അണിനിരത്തി ബോധവത്കരണ കാമ്പയിൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പി.സി. വിഷ്ണുനാഥിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെയാണ് സഭ ഗൗരവത്തോടെ വിഷയത്തെ പരിഗണിക്കുകയും സർക്കാർ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തത്. നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം ചില നിർദേശങ്ങളും മുന്നോട്ടുവെച്ചു. വിഷയം ഉന്നയിച്ച വിഷ്ണുനാഥിനെ സ്പീക്കർ എം.ബി. രാജേഷ് അഭിനന്ദിച്ചു.

ലഹരിക്കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം കുറ്റവാളികളെ രണ്ടുവര്‍ഷം കരുതല്‍ തടങ്കലിലിടുമെന്നും ഇതിനുവേണ്ട നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 88ലെ പി.ഐ.ടി.എൻ.ഡി.പി.എസ് ആക്ട് പ്രകാരമാകും ഇത്. നിലവിൽ ഈ അധികാരം ഉപയോഗിക്കുന്നില്ല. ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന് പ്രതിയിൽനിന്ന് ബോണ്ട് വാങ്ങും. സ്ഥിരം കുറ്റവാളികളുടെ വിശദ പട്ടിക തയാറാക്കും. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും എക്‌സൈസ് ഓഫിസുകളിലും സൂക്ഷിക്കും.

ലഹരി വില്‍പനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽപെടുന്നവര്‍ക്കെതിരെയുള്ള കുറ്റപത്രങ്ങളില്‍ മുന്‍കാല കുറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തും. അത് ഉയര്‍ന്ന ശിക്ഷ ലഭ്യമാക്കാൻ സഹായിക്കും. അടുത്തയാഴ്ച ഈ നടപടികൾക്കായി സ്പെഷൽ ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ല​ഹ​രി​ക്കെ​തി​രെ ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ല​യ പ​രി​സ​ര​ത്തു​ള്ള ക​ട​ക​ളി​ല്‍ ല​ഹ​രി വി​ല്‍പ​ന ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ പി​ന്നീ​ട് തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

വി​ദ്യാ​ല​യ​ങ്ങ​ള്‍ക്ക​ക​ത്ത്​ ല​ഹ​രി വി​ല്‍പ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് സ്‌​കൂ​ള്‍ പി.​ടി.​എ​യും അ​ധി​കൃ​ത​രും ഉ​റ​പ്പു​വ​രു​ത്ത​ണം. വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ല​ഹ​രി വ്യാ​പ​നം ത​ട​യാ​ൻ ജ​ന​ജാ​ഗ്ര​ത സ​മി​തി​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കും. അ​ധ്യാ​പ​ക​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കും. നാ​ർ​കോ​ട്ടി​ക് ക​ണ്‍ട്രോ​ള്‍ ബ്യൂ​റോ​യു​ടെ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം ആ​വ​ര്‍ത്തി​ച്ച് കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ക്കെ​തി​രെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​പ ര​ജി​സ്റ്റ​ര്‍ മാ​തൃ​ക​യി​ല്‍ ല​ഹ​രി​ക്ക​ട​ത്തു​കാ​രു​ടെ ഡേ​റ്റ ബാ​ങ്ക് ത​യാ​റാ​ക്കും.

ജ​ന​കീ​യ പ്ര​ചാ​ര​ണം

നടത്തും

ജ​ന​കീ​യ പ്ര​ചാ​ര​ണ​ത്തി​ൽ യു​വാ​ക്ക​ള്‍, മ​ഹി​ള​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍, സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍, ഗ്ര​ന്ഥ​ശാ​ല​ക​ള്‍, ക്ല​ബ്ബു​ക​ള്‍, റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക -രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ​ക​ള്‍, പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി​യ​വ​യെ ക​ണ്ണി​ചേ​ര്‍ക്കും. ഇ​തി​ന് വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കും.

• ഗാ​ന്ധി​ജ​യ​ന്തി ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നാ​യി മാ​റ്റും. വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും.

• ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ല​ഹ​രി ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പ്ര​തീ​കാ​ത്മ​ക​മാ​യി കു​ഴി​ച്ചു​മൂ​ട​ല്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കും.

• ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ സ്‌​കൂ​ള്‍, കോ​ള​ജ്, ഇ​ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ ചു​റ്റും ല​ഹ​രി വി​രു​ദ്ധ സം​ര​ക്ഷ​ണ ശൃം​ഖ​ല സൃ​ഷ്ടി​ക്കും.

• എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, പൂ​ര്‍വ വി​ദ്യാ​ർ​ഥി​ക​ള്‍, രാ​ഷ്ര്ടീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ല​ഹ​രി​വി​രു​ദ്ധ ജ​ന​ജാ​ഗ്ര​ത സ​മി​തി​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കും.

• എ​ന്‍.​സി.​സി, എ​സ്.​പി.​സി, എ​ന്‍.​എ​സ്.​എ​സ്, സ്‌​കൗ​ട്ട് ആ​ൻ​ഡ്​ ഗൈ​ഡ്‌​സ്, ജെ.​ആ​ര്‍.​സി, വി​മു​ക്തി ക്ല​ബ്ബു​ക​ള്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

• ശ്ര​ദ്ധ, നേ​ര്‍ക്കൂ​ട്ടം എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​നം എ​ല്ലാ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​റ​പ്പാ​ക്കും.

•കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍കും.

• ല​ഹ​രി ഉ​പ​ഭോ​ഗ​മോ വി​ത​ര​ണ​മോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​​ കു​ടും​ബ​ശ്രീ​ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കും. ബ​ന്ധ​പ്പെ​ടേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍, മേ​ല്‍വി​ലാ​സം എ​ന്നി​വ കൈ​മാ​റും.

• ല​ഹ​രി ഉ​പ​ഭോ​ഗ​വും വി​പ​ത്ത്​ ത​ട​യ​ലും സം​ബ​ന്ധി​ച്ച് ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ല്‍ പ​രാ​മ​ര്‍ശി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ക്ക് അ​ഭ്യ​ര്‍ഥി​ക്കാം.

• ല​ഹ​രി ഉ​പ​ഭോ​ഗം സൃ​ഷ്ടി​ക്കു​ന്ന ശാ​രീ​രി​ക, മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍, സാ​മൂ​ഹി​കാ​ഘാ​ത​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ ഊ​ന്ന​ല്‍ ന​ല്‍കി പ​രി​ശീ​ല​നം വി​ഭാ​വ​നം ചെ​യ്യും. വി​മു​ക്തി മി​ഷ​ന്‍, എ​സ്.​സി.​ഇ.​ആ​ര്‍.​ടി​യു​മാ​യി ചേ​ര്‍ന്ന് ത​യാ​റാ​ക്കു​ന്ന മൊ​ഡ്യൂ​ളു​ക​ള്‍ മാ​ത്ര​മേ പ​രി​ശീ​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കൂ.

• എ​ല്ലാ സ​ര്‍ക്കാ​ര്‍, അ​ർ​ധ​സ​ര്‍ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​റു​ക​ള്‍ പ​തി​ക്കും. പോ​സ്റ്റ​റി​ല്‍ ല​ഹ​രി ഉ​പ​ഭോ​ഗം/​വി​ത​ര​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ല്‍ അ​റി​യി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ള്‍പ്പെ​ടു​ത്തും.

• വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന ബോ​ര്‍ഡ് പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം. ബ​ന്ധ​പ്പെ​ടേ​ണ്ട പൊ​ലീ​സ്/ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍, മേ​ല്‍വി​ലാ​സം എ​ന്നി​വ ബോ​ര്‍ഡി​ല്‍ ഉ​ണ്ടാ​ക​ണം.

• എ​ല്ലാ എ​ക്‌​സൈ​സ് ഓ​ഫി​സി​ലും ല​ഹ​രി ഉ​പ​ഭോ​ഗം/​വി​ത​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ സ​മാ​ഹ​രി​ക്കാ​ന്‍ ക​ണ്‍ട്രോ​ള്‍ റൂം ​ആ​രം​ഭി​ക്കും. വി​വ​രം ന​ല്‍കു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

സംസ്ഥാനത്ത്​ ലഹരി കേസുകൾ കുതിച്ചുയരുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​വ​ര്‍ഷം ആ​ഗ​സ്റ്റ് 29 വ​രെ 16,128 ല​ഹ​രി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 2020ല്‍ 4,650 ​ഉം 2021ല്‍ 5,334 ​ഉം കേ​സു​ക​ളാ​യി​രു​ന്നു. 2020ല്‍ 5,674 ​പേ​രെ​യും 2021ല്‍ 6,704 ​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്​​തെ​ങ്കി​ൽ ഇ​​ക്കൊ​ല്ലം ഇ​തു​വ​രെ 17,834 പേ​ർ അ​റ​സ്റ്റി​ലാ​യി. വ്യാ​പാ​രാ​വ​ശ്യ​ത്തി​നാ​യി എ​ത്തി​ച്ച 1,340 കി​ലോ ക​ഞ്ചാ​വും 6.7 കി​ലോ എം.​ഡി.​എം.​എ​യും 23.4 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലും ഇ​ക്കൊ​ല്ലം പി​ടി​ച്ചെ​ടു​ത്ത​താ​യും പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന്​ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

ല​ഹ​രി ഉ​പ​ഭോ​ഗ​വും വ്യാ​പാ​ര​വും സ​മൂ​ഹ​ത്തി​ന്​ ഭീ​ഷ​ണി​യാ​യി വ​ള​ര്‍ന്നെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തോ രാ​ജ്യ​ത്തോ മാ​ത്രം ഒ​തു​ങ്ങു​ന്ന വി​ഷ​യ​മ​ല്ല. ല​ഹ​രി​യു​ടെ പ്ര​ശ്‌​നം സ​ര്‍ക്കാ​ര്‍ അ​തി​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ളം മ​യ​ക്കു​മ​രു​ന്ന് ബാ​ധി​ത സ​മൂ​ഹ​മാ​യി മാ​റു​ന്നെ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്​ ഉ​ന്ന​യി​ച്ച പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. യു​വാ​ക്ക​ളും യു​വ​തി​ക​ളും ഒ​രു​പോ​ലെ ഈ ​വി​പ​ത്തി​ന്‍റെ അ​ടി​മ​ക​ളാ​കു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​നം എ​ന്ന​തി​ലു​പ​രി വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും ത​ട​യാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ക്ക് സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​ന്‍ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് അ​തി​ല്ല. അ​തി​നു​ള്ള സ​മ​ഗ്ര​മാ​യ ന​യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​നം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണി​തെ​ന്ന മു​ന്‍ഗ​ണ​ന ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ന​മ്മു​ടെ കു​ട്ടി​ക​ള്‍ക്കാ​യി വ്യാ​പ​ക ച​തി​ക്കു​ഴി​ക​ള്‍ ഒ​രു​ക്കു​ക​യാ​ണ്. ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​റി​യാ​നു​ള്ള മാ​ര്‍ഗം പോ​ലു​മി​ല്ല. നാ​ർ​കോ​ട്ടി​ക്‌​സ് നി​യ​മ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. അ​തു മാ​റ്റാ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം. സ​ര്‍ക്കാ​റി​ന്‍റെ എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പൂ​ര്‍ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugskerala assembly
News Summary - Assembly stands united against drugs
Next Story