സഭയെ പിടിച്ചുകുലുക്കാൻ പ്രതിപക്ഷം, നേരിടാൻ ഭരണപക്ഷം
text_fieldsതിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവും ബന്ധുനിയമനവുമടക്കം വിവാദങ്ങളുടെ കഠിനപാതയിലൂടെ നിയമസഭ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം. 13 ഒാർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാൻ ചേരുന്ന സഭയെ പിടിച്ചുകുലുക്കാൻ നിരവധി ആയുധങ്ങളാണ് പ്രതിപക്ഷ ആവനാഴിയിൽ.
സർവ അടവുമെടുത്ത് ഭരണപക്ഷം നേരിടുേമ്പാൾ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്. പി.കെ. ശശി വിവാദം സഭയിൽ തീപ്പൊരി വിതറുമെന്ന തിരിച്ചറിവിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്ത് വിഷയം മയപ്പെടുത്താൻ സി.പി.എം തയാറായിട്ടുണ്ട്. പരാതിയിൽ നിയമനടപടിയാകും പ്രതിപക്ഷ ആവശ്യം. ചൊവ്വാഴ്ച പി.ബി. അബ്ദുറസാഖിന് ചരമോപചാരമായതിനാൽ ചർച്ചയില്ല. ബുധനാഴ്ച ശബരിമലവിഷയം സഭയിലെത്തും. ഒരു എം.എൽ.എ മാത്രമുള്ള ബി.ജെ.പിക്ക് വലിയ പോരാട്ടം നടത്താനാകില്ല. വ്യത്യസ്ത നിലപാട് സ്വന്തം പാളയത്തിലുണ്ടെങ്കിലും യു.ഡി.എഫ് ആഞ്ഞടിക്കും. സർക്കാർനിലപാട് ഉയർത്തിപ്പിടിച്ചായിരിക്കും മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതിരോധം.
ബന്ധുനിയമനവിവാദത്തിൽ മന്ത്രി കെ.ടി. ജലീലിെൻറ രാജിയാണ് യു.ഡി.എഫ് ആവശ്യം. വിവാദനിയമനം നേടിയ ആൾ ജോലി രാജിെവച്ച സാഹചര്യത്തിൽ വിഷയം അവസാനിെച്ചന്ന നിലപാടിലാണ് ഭരണപക്ഷം. പി.ടി.എ. റഹീം എം.എൽ.എയുടെ മകൻ ഉൾപ്പെട്ട ഇടപാടും പ്രതിപക്ഷം ഉന്നയിച്ചേക്കും. ഡിസ്റ്റിലറി-ബ്രൂവറി അനുമതിയിൽ നിന്ന് പ്രതിപക്ഷ ആരോപണത്തെ തുടർന്ന് സർക്കാറിന് പിന്നാക്കം പോകേണ്ടി വന്നതും ചർച്ചയാകും. പ്രളയത്തിെൻറ പശ്ചാത്തലത്തിൽ സഭ പ്രത്യേകം ചേർന്നപ്പോഴുള്ള സാഹചര്യമല്ല, ഇേപ്പാൾ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ളത്. പുനർനിർമാണം ഇഴയുന്നതും ക്രൗഡ് ഫണ്ടിങ് പരാജയപ്പെട്ടതും പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ, പുനർനിർമാണം ശക്തമായി മുന്നോട്ടുപോകുന്നുവെന്ന നിലപാടാണ് സർക്കാറിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.