141 ഇല്ല; ഇനി 140 അംഗ കേരള നിയമസഭ; നാമനിർദേശം വഴിയുള്ള ആംേഗ്ലാ ഇന്ത്യൻ പ്രതിനിധി ഇനിയില്ല
text_fieldsതിരുവനന്തപുരം: 141 അംഗ കേരള നിയമസഭ ഇനി ചരിത്രം. ഇനി കേരള നിയമസഭക്ക് 140 അംഗങ്ങൾ മാത്രം. ആംേഗ്ലാ ഇന്ത്യക്കാർക്ക് രാജ്യത്തെ നിയമനിർമാണ സഭകളിൽ ലഭിച്ചുവന്ന നാമനിർദേശം ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നിർത്തലാക്കിയതോടെയാണ് കേരള നിയമസഭയും മെലിഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട 140 എം.എൽ.എമാർക്ക് പുറമെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ സർക്കാർ ശിപാർശ പ്രകാരം നിയമസഭയിലേക്ക് ഗവർണർ ആണ് നാമനിർദേശം ചെയ്തിരുന്നത്. അതനുസരിച്ചാണ് ഇത്രയുംകാലം 141 അംഗ കേരള നിയമസഭയെന്ന് പറഞ്ഞത്. രണ്ടുവർഷംമുമ്പ് ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ ഇത് നിർത്തലാക്കി. ആംേഗ്ലാ ഇന്ത്യൻ വിഭാഗത്തിൽനിന്ന് നിലവിൽ അംഗമായി തുടരുന്നവർക്ക് സഭയുടെ കാലാവധി കഴിയുംവരെ തുടരാൻ അനുമതി നൽകിയായിരുന്നു ഭരണഘടനാഭേദഗതി. ഇതനുസരിച്ച് ജോൺ ഫെർണാണ്ടസ് കഴിഞ്ഞ സഭയുടെ കാലാവധി പൂർത്തിയാകുംവരെ തുടർന്നു.
കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഡബ്ല്യു.എച്ച്. ഡിക്രൂസ് ആയിരുന്നു. പുതിയനിയമം പ്രാബല്യത്തിൽ വന്നതോടെ ആ വിഭാഗത്തിൽ നിന്ന് ഇനി നാമനിർദേശം ഉണ്ടാവില്ല. അതേസമയം അവർക്കിടയിൽനിന്ന് ആർക്കുവേണമെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ച് സഭയിലെത്താം.
കേരളത്തിൽ സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തന്നെ ആംേഗ്ലാ ഇന്ത്യൻ വിഭാഗക്കാരെ നോമിനേറ്റ് ചെയ്തിരുന്നു. 1925ലെ കൊച്ചി നിയമസഭയിലും പിന്നീട് നിലവിൽവന്ന തിരുവിതാംകൂർ-കൊച്ചി നിയമസഭയിലും പ്രതിനിധി ഉണ്ടായിരുന്നു. പിന്നീട് സംസ്ഥാന രൂപവത്കരണ ശേഷം ഭരണഘടനപ്രകാരം അത് തുടർന്നു. ഒന്നാം കേരള നിയമസഭയിൽ സർക്കാറിെൻറ ശിപാർശ കൂടാതെ, അന്നത്തെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം ഡബ്ല്യു.എച്ച്. ഡിക്രൂസിനെ നിർദേശിച്ചത് വിവാദമായിരുന്നു. അതിനുശേഷം ഇന്നേവരെ സർക്കാർ ശിപാർശ ചെയ്യുന്നയാളെയാണ് ഗവർണർ നിയമിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.