നിയമസഭയിെല അക്രമം: കേെസടുത്തത് പ്രത്യേക പരിഗണന പരിഗണിക്കാതെയെന്ന് സർക്കാർ
text_fieldsകൊച്ചി: നിയമസഭക്കകത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേെസടുത്തത് അംഗങ്ങൾക്കുള്ള പ്രത്യേക പരിഗണന പരിഗണിക്കാതെയെന്ന് സർക്കാർ ഹൈകോടതിയിൽ. സ്‌പീക്കറുടെ അനുമതിയില്ലാതെ കേസെടുത്തത് നിയമപരമല്ല. നിലനിൽക്കാത്ത കേസിലെ നടപടികളാണ് വിചാരണ കോടതിയിൽ തുടരുന്നത്. കേസിലെ നടപടികൾ അവസാനിപ്പിക്കാനുള്ള അപേക്ഷ തള്ളിയ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിനെതിരായ സർക്കാർ അപ്പീലിലാണ് അഡീഷനൽ അഡ്വക്കറ്റ് ജനറലിെൻറ വിശദീകരണം. അതേസമയം, കേസ് പിൻവലിക്കുന്നതിൽ പൊതു താൽപര്യമെന്തെന്ന് വാദത്തിനിടെ ജസ്റ്റിസ് വി.ജി അരുൺ ആരാഞ്ഞു. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയായതിനെ തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.
2015 മാർച്ച് 13ന് ബാർ കോഴ കേസിൽ ആരോപണവിധേയനായ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷം തടഞ്ഞതിനെ തുടർന്നാണ് സഭയിൽ അക്രമം അരങ്ങേറിയത്. ഇന്നത്തെ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, എം.എൽ.എമാരായിരുന്ന കെ. അജിത്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ. കുഞ്ഞുമുഹമ്മദ് എന്നിവരെ പ്രതിചേർത്ത് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകി. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന് അന്തിമ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ നൽകിയ അപ്പീൽ ഹരജിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കക്ഷി ചേർന്നു. കേസ് പിൻവലിക്കുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ചെന്നിത്തലയുടെ വാദം. ഇത്തരമൊരു കേസിനെ ഗൗരവത്തോടെ കാണണമെന്നും അഭിഭാഷകൻ വാദിച്ചു.
സഭ നടപടിക്രമങ്ങളെ കോടതിയിലേക്ക് വലിച്ചിഴക്കുന്നതും അവസാനിച്ച പ്രശ്നങ്ങൾ ഉൗതിക്കത്തിക്കുന്നതും പൊതുതാൽപര്യത്തിന് നിരക്കുന്നതല്ലെന്ന് സർക്കാർ വാദിച്ചു. നിയമസഭയിലെ നടപടിക്രമങ്ങളുടെ നിയമസാധുത കോടതിക്ക് പരിശോധിക്കാൻ കഴിയില്ല. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭ സെക്രട്ടറി പരാതി നൽകില്ലെന്നത് വിചാരണ കോടതിയുടെ അനുമാനം മാത്രമാണ്. എം.എൽ.എമാർ ഏതെങ്കിലും കുറ്റകൃത്യം ചെയ്യാൻ തയാറെടുത്തു വന്നവരല്ല. അനുമതിയില്ലാതെയാണ് സഭക്കുള്ളിലെ ദൃശ്യങ്ങളുടെ പകർപ്പ് എടുത്തത്. മൊഴികളിലെ വൈരുധ്യമടക്കം കണക്കിലെടുത്താണ് കേസ് പിൻവലിക്കാൻ അനുമതി തേടിയതെന്നും സർക്കാർ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.