അസോ. പ്രഫസർ നിയമനം: പ്രിയ വർഗീസിന്‍റെ അപ്പീൽ അന്തിമ വാദത്തിന് മാറ്റി
text_fieldsകൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസർ നിയമനത്തിനാവശ്യമായ അധ്യാപന പരിചയം തനിക്കില്ലെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് നൽകിയ അപ്പീൽ ഹരജി ഹൈകോടതി അന്തിമ വാദത്തിനായി ജനുവരി 25ലേക്ക് മാറ്റി.
യു.ജി.സിയുടെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർ സേവന കാലയളവും അധ്യാപക പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾബെഞ്ച് നിരീക്ഷണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റിയത്.
അസോ. പ്രഫസർ നിയമനത്തിന് തയാറാക്കിയ താൽക്കാലിക റാങ്ക് പട്ടികയിൽ ഒന്നാംപേരുകാരിയായ പ്രിയക്ക് യു.ജി.സി മാനദണ്ഡമനുസരിച്ച് അധ്യാപന പരിചയമില്ലെന്നാരോപിച്ച് രണ്ടാംസ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മലയാളം അധ്യാപകൻ ഡോ. ജോസഫ് സ‌്കറിയ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.