മോക് ഡ്രിലിനിടെ വിദ്യാർഥിക്ക് പീഡനം: ഗ്രാമപഞ്ചായത്തംഗത്തെ പ്രതിചേർത്തു
text_fieldsമാവൂർ: വ്യാഴാഴ്ച നടന്ന ദുരന്തനിവാരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങവെ 15കാരനെ പീഡിപ്പിച്ച കേസിൽ ഗ്രാമപഞ്ചായത്തംഗത്തെ പ്രതിചേർത്തു. ശനിയാഴ്ചയാണ് 15ാം വാർഡ് അംഗത്തെ പ്രതിചേർത്തത്. പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് വെള്ളിയാഴ്ച കുട്ടിയെ മൊഴിയെടുക്കാൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു.
മൊഴിയുടെ പകർപ്പ് ലഭിച്ച ശേഷമാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഇയാളെ പ്രതിചേർത്തത്. ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽവെച്ചും തുടർന്ന് കാറില്‍ കയറ്റിയും പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടിക്ക് ഇയാളെ മുൻപരിചയമില്ലാത്തതിനാൽ കേസിൽ പേര് രേഖപ്പെടുത്തിയിരുന്നില്ല.
പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ പരാമർശിക്കപ്പെട്ടത് ഗ്രാമപഞ്ചായത്തംഗമാണെന്ന് വ്യക്തമായതോടെയാണ് പ്രതിചേർത്തത്. ഇയാളെ അന്വേഷിച്ച് ശനിയാഴ്ച പൊലീസ് വീട്ടിൽചെന്നെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. മാവൂർ സി.ഐ കെ. വിനോദനാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം.
സസ്പെൻഡ് ചെയ്തു
മാവൂർ: പൊതുസമൂഹത്തിൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മാവൂർ ലോക്കൽ കമ്മിറ്റി അംഗം കെ. ഉണ്ണികൃഷ്ണനെ അന്വേഷണവിധേയമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.എം മാവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.