സപ്ലൈകോയുടെ ഉറപ്പ്; കരാറുകാർ സമരം പിൻവലിച്ചു
text_fieldsകൊച്ചി: ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിനെത്തുടർന്ന് റേഷൻ വാഹന കരാറുകാർ മൂന്നുദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബുധനാഴ്ച രാവിലെ 11ന് സപ്ലൈകോ ആസ്ഥാനത്താണ് ചർച്ച നടന്നത്.
ധാരണയനുസരിച്ച് കരാറുകാർ സമർപ്പിച്ച പ്രതിമാസ ബില്ലിന്‍റെ 20 ശതമാനം രണ്ടു ദിവസത്തിനുള്ളിൽ അനുവദിക്കും. ബാക്കി 14 ദിവസത്തിനുള്ളിൽ നൽകും. രണ്ടുമാസത്തിനുള്ളിൽ ഓഡിറ്റിങ് നടപടികൾ പൂർത്തിയാക്കി കരാറുകാരിൽനിന്ന് പിടിച്ച് വെച്ചിരിക്കുന്ന തുകയും നൽകും.
സമരം പിൻവലിക്കുകയാണെന്ന് ഓൾ കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എൻ.എഫ്.എസ്.എ മാനേജർ ജോസി ജോസഫ്, ഫിനാൻസ് മാനേജർ ആർ.എം. സതീഷ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ തമ്പി മേട്ടുതറ, ഫഹദ് ബിൻ ഇസ്മയിൽ, മുഹമ്മദ് റഫീഖ്, ഗോപാലകൃഷ്ണൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.