ആസ്റ്ററും പീസ് വാലിയും കൈകോർത്തു; 20 ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ
text_fieldsകോതമംഗലം: പീസ് വാലിയിലെ ചികിത്സയിലൂടെ സ്വയം പര്യാപ്തതയിൽ എത്തിയ ഭിന്നശേഷിക്കാരായ 20 പേർക്ക് പുതുജീവിതത്തിന് കൈത്താങ്ങായി ആസ്റ്ററും പീസ് വാലിയും. എറണാകുളം, ഇടുക്കി, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഗുണഭോക്താക്കൾക്കാണ് വിവിധ തൊഴിൽപദ്ധതികൾ നൽകിയത്. തൊഴിൽ പദ്ധതികളുടെ ഉദ്ഘാടനം പീസ് വാലിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന റവന്യൂ അഡീഷനൽ സെക്രട്ടറി ബി. അബ്ദുൽ നാസർ നിർവഹിച്ചു.
ചികിത്സക്കുശേഷവും ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കുന്ന പീസ് വാലിയുടെ ശൈലി മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറ സ്വദേശി ടി.പി. റെജിക്ക് പെട്ടിക്കടയുടെ താക്കോൽ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ ഇന്ത്യ മേധാവി ലത്തീഫ് കാസിം അധ്യക്ഷത വഹിച്ചു. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, സി.എസ്. അനാമിക എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.