വയനാട് ഉരുൾ ദുരന്തം: നാലുകോടി പ്രഖ്യാപിച്ച് ആസ്റ്റർ
text_fieldsകൊച്ചി: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ നാലുകോടിയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിൽ ഒന്നരക്കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. വീടുകൾ നഷ്ടമായി ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടിയും ചെലവഴിക്കും.
വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ദുരന്തത്തിലകപ്പെട്ട നിരവധിപേർ ചികിത്സയിലുണ്ട്. ഇവർക്കെല്ലാം ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രി ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.