കൂടുതൽ സങ്കീർണത; ആരോഗ്യപ്രവർത്തകരിലും ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധ ഏറുന്നു
text_fieldsതിരുവനന്തപുരം: പ്രതിരോധം ശക്തമാക്കുേമ്പാഴും സങ്കീർണത വെളിപ്പെടുത്തി ആരോഗ്യപ്രവർത്തകരിലും ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ജൂലൈയിൽ മാത്രം 127 പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്.
പൊതു പരിശോധനകളുടെ ഭാഗമായാണ് ഏറെപേർക്കും രോഗം കണ്ടെത്തിയത്. മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യപ്രവർത്തകരിലെ ലക്ഷണമില്ലാത്ത രോഗാവസ്ഥ അപകടകരമായ സാഹചര്യമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. രോഗബാധ അറിയാതെയുള്ള രോഗീപരിചരണം അപ്രതീക്ഷ വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ വിശേഷിച്ചും.
രോഗബാധിതരാകുന്നതിൽ കൂടുതലും നഴ്സുമാരാണ്. ജൂലൈയിലെ കണക്കനുസരിച്ച് ആകെ േരാഗബാധിതരായ 441 േപരിൽ 147ഉം നഴ്സുമാരാണ്. 98 ഡോക്ടർമാരും. ആരോഗ്യവകുപ്പ് തയാറാക്കിയ പുതിയ റിപ്പോർട്ടിലാണ് ഇൗ വിശദാംശങ്ങൾ. രോഗബാധിതരിൽ 69 ശതമാനവും സ്ത്രീകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.