മഴപ്പെയ്ത്തിനിടെ ഇന്ന് അത്തം
text_fieldsകോഴിക്കോട്: കർക്കടകപ്പെയ്ത്തൊഴിഞ്ഞ് ചിങ്ങവെയിൽ പരക്കുന്ന അത്തം ഇക്കുറിയില്ല. കർക്കടക മാസത്തിലാണ് ഇക്കുറി അത്തം. അപൂർവമായാണ് ഇങ്ങനെ വരാറ്. ബുധനാഴ്ച കർക്കടകത്തിെൻറ കരിമ്പടം പുതച്ച, പെരുമഴ നിറഞ്ഞ അത്തം. തിരുവോണത്തിന് ഇനി പതിനൊന്നു നാളുകൾ. ‘അത്തം പത്തോണം’ എന്ന പഴമൊഴി തുടർച്ചയായി രണ്ടാം വർഷവും പഴങ്കഥയാക്കി പതിനൊന്നാം നാളായ ആഗസ്റ്റ് 25നാണ് തിരുേവാണം.
നക്ഷത്രപ്രകാരം 23നും 24നും ഉത്രാടമുണ്ട്. നാടെങ്ങും വെള്ളപ്പൊക്കക്കെടുതിയിൽ അലയുേമ്പാൾ ഒാണപ്പൂവിളികൾക്ക് അൽപം പൊലിമ മങ്ങാനിടയുണ്ട്. വീടും വസ്തുവകകളും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവർക്ക് ഇത്തവണ കണ്ണീരോണമാണ്. അയൽസംസ്ഥാനങ്ങളിൽനിന്ന് പൂക്കളുടെ വരവും ഇത്തവണ കുറഞ്ഞിട്ടുണ്ട്. ഒാണം വിപണന മേളകൾ നേരത്തേതന്നെ പലയിടത്തും ആരംഭിച്ചിട്ടുണ്ട്.
പൂക്കളുടെയും സദ്യയുടെയും ഓണക്കാലം ഐതീഹ്യങ്ങളാൽ സമൃദ്ധമാണ്. പണ്ട് കേരളം ഭരിച്ചിരുന്ന അസുരരാജാവ് മഹാബലി പ്രജകളെ കാണാൻ വരുന്നതാണ് ഓണമെന്നാണ് പ്രചാരത്തിലുള്ള ഐതീഹ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.