ഹിന്ദുത്വ ശക്തികൾക്ക് നാസ്തികർ വളം നൽകുന്നു -ഡോ. നഹാസ് മാള
text_fieldsകൊടുങ്ങല്ലൂർ: ഇന്ത്യയിൽ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ഹിന്ദുത്വ ശക്തികൾക്ക് ആവശ്യമായ വളം നൽകുകയാണ് നവനാസ്തികർ ചെയ്യുന്നതെന്ന് ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. 'പ്രവാചക വിമർശനം: നവനാസ്തികതയും ഹിന്ദുത്വയും കൈകോർക്കുന്നിടം' എന്ന വിഷയത്തിൽ സോളിഡാരിറ്റി ജില്ല കമ്മിറ്റി കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള വെറുപ്പ് പ്രചരിപ്പിച്ച് വംശീയ ഉന്മൂലനത്തിന് ശ്രമിക്കുന്ന കാലത്ത് ഇസ്ലാമോഫോബിയക്ക് വളമിടുകയാണ് നവ നാസ്തികതയുടെ പ്രചാരകർ. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന വിവാദം വംശീയ ഉന്മൂലനത്തിന് ഗതിവേഗം ലഭിക്കുന്നതിനുള്ള ബോധപൂർവ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ടി.പി. മുഹമ്മദ് ശമീം മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ഫൈസൽ കാതിയാളം, ജില്ല സെക്രട്ടറി എൻ.എ. ഉമ്മർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.