അതിഥി പോർട്ടൽ രജിസ്ട്രേഷൻ കാൽ ലക്ഷം കടന്നു
text_fieldsതിരുവനന്തപുരം: അന്തർ സംസ്ഥാന തൊഴിലാളികളെ തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോർട്ടൽ രജിസ്ട്രേഷൻ 25000 കടന്നു. തൊഴിലാളികളുടെ സമ്പൂർണ വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുന്ന രീതിയിലാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.
രജിസ്ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഊർജിതമാക്കുമെന്നും ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. രജിസ്ട്രേഷൻ കൂടുതൽ സുഗമമാക്കുന്നതിനായി രൂപകൽപന ചെയ്ത അതിഥി മൊബൈൽ ആപ് അന്തിമഘട്ടത്തിലാണ്. രജിസ്ട്രേഷൻ നടപടികൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം സന്നദ്ധ പ്രവർത്തകരുടെ സഹായം തേടുമെന്നും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

