അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ലിയാർ അന്തരിച്ചു
text_fieldsവളാഞ്ചേരി: പ്രമുഖ സൂഫിവര്യനും ഇസ്ലാമിക പണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മ ുസ്ലിയാർ (82) അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന ഇദ്ദേ ഹം ബുധനാഴ്ച ഉച്ചക്ക് 11.50ന് വളാഞ്ചേരി അത്തിപ്പറ്റയിലെ വസതിയിലാണ് മരിച്ചത്. സ്വദേ ശത്തും വിദേശത്തുമായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള മൊയ്തീൻകുട്ടി മുസ്ലിയാർ ആ ത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനാണ്.
പണ്ഡിതനും സൂഫിവര്യനും സ്കൂള്‍ അധ്യാപകനുമായിരുന്ന മലപ്പുറം രണ്ടത്താണി അച്ചിപ്ര പാലകത്ത് കോമു മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനായി 1936 െസപ്റ്റംബര്‍ 18നാണ് ജനനം. ജന്മനാട്ടിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറായിരുന്ന വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരുടെ ശിഷ്യനായിരുന്നു.
ഖാദിരീ ത്വരീഖത്ത് ഗുരുവായിരുന്ന അബ്ദുൽ ബാരി മുസ്ലിയാരുമായുള്ള ആത്മബന്ധമാണ് അധ്യാത്മിക വഴികളിലേക്ക് നയിച്ചത്. ആലുവ വല്ലം മസ്ജിദിൽ ജോലിയിലിരിക്കെ യു.എ.ഇയിലേക്ക് പോകുകയും മതകാര്യ മന്ത്രാലയത്തിന് കീഴിൽ ഇമാമായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ആദൃശ്ശേരി മുഹമ്മദ് മുസ്ലിയാരാണ് ഇദ്ദേഹത്തെ അത്തിപ്പറ്റയിലേക്ക് കൊണ്ടുവന്നത്. പിന്നീട് അത്തിപ്പറ്റയിൽ സ്ഥിരതാമസമാക്കി. മരവട്ടം ഗ്രേസ്വാലി സ്ഥാപനങ്ങളുടെയും അത്തിപ്പറ്റയിൽ ഫത്ഹുൽ ഫത്താഹ് കോളജിെൻറയും ശിൽപിയാണ്.
ഭാര്യമാർ: പരേതയായ ഫാത്തിമക്കുട്ടി, ആയിശ. മക്കൾ: അബ്ദുൽ വാഹിദ് മുസ്ലിയാർ, മുഹമ്മദ് ഫൈസി, ആത്തിഖ, ആയിശ, മൈമൂന. മരുമക്കൾ: പരേതനായ സി.എച്ച്. മൊയ്തീൻകുട്ടി മുസ്ലിയാർ (അതിരുമട), മുസ്തഫ നദ്വി (എടയൂർ), മൊയ്തീൻകുട്ടി മുസ്ലിയാർ (കരുവാൻപടി), ബുഷ്റ (കുറുമ്പത്തൂർ), ജമീല (കുരുവമ്പലം).
ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.