മതം മാറിയത് ആരും നിർബന്ധിച്ചിട്ടല്ല, മടങ്ങിപ്പോവുന്നുവെന്ന് ആതിര
text_fieldsകൊച്ചി: താൻ മതം മാറിയത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലെന്ന് ഇസ്ലാം സ്വീകരിച്ച കാസർകോട് ഉദുമ സ്വദേശി ആതിര. എന്നാൽ, പുതിയ സാഹചര്യത്തിൽ ഹിന്ദുമതത്തിലേക്ക് മടങ്ങുകയാണെന്നും ആതിര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മതം മാറാനോ മുസ്ലിമിനെ വിവാഹം കഴിക്കാനോ ആരും നിർബന്ധിച്ചിട്ടില്ല. തീവ്രവാദ സംഘടനകളിൽ അംഗമാകാനോ ഏതെങ്കിലും സ്ഥലത്തേക്ക് പോകാനോ ആരും ആവശ്യപ്പെട്ടിട്ടില്ല. മതം മാറിയശേഷം പോപുലർ ഫ്രണ്ട് ഉൾപ്പെടെ ചിലർ സഹായം ചെയ്തിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുേമ്പാൾ നിരവധി മുസ്ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങൾ കണ്ടാണ് ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടത്. ഖുർആൻ കൂടുതൽ പഠിച്ചപ്പോൾ ഇസ്ലാമാണ് ശരിയെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് മതം മാറാൻ തീരുമാനിച്ചത്. മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തിയശേഷം ഹിന്ദു ഹെൽപ്ലൈൻ പ്രവർത്തകരുടെ സഹായത്താൽ സനാതന ധർമത്തെക്കുറിച്ച് വിശദമായി പഠിച്ചതോടെ ഹിന്ദുമതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതായും ആതിര പറഞ്ഞു.
ഇസ്ലാമിൽ ചേരാൻ പോകുന്നു എന്ന് മാതാപിതാക്കൾക്ക് കത്തെഴുതിവെച്ച ശേഷം ജൂലൈ 10നാണ് ആതിര ഉദുമയിൽനിന്ന് വീടുവിട്ടത്. രണ്ടാഴ്ചക്കുശേഷം കണ്ണൂരിൽ കണ്ടെത്തുേമ്പാൾ മതം മാറി ആയിശ എന്ന പേര് സ്വീകരിച്ചിരുന്നു. വീട്ടുകാർ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് ആതിരയെ മാതാപിതാക്കൾക്കൊപ്പം വിടാൻ ഹൈകോടതി ഉത്തരവിട്ടത്. ആതിരയുടെ മാതാപിതാക്കളും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.