ആതിരയുടെ മരണം: വനിത കമീഷന്‍ തെളിവെടുത്തു; പൊലീസ് നടപടിയില്‍ അപാകതയില്ലെന്ന് ചെയര്‍പേഴ്സന്‍
text_fields
കുറ്റ്യാടി: കെ.എം.സി ആശുപത്രിയിലെ എക്സ്റേ ടെക്നീഷ്യന്‍ കോട്ടയം സ്വദേശി ആതിര (19) ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് വനിത കമീഷന്‍ തെളിവെടുപ്പു നടത്തി. ചെയര്‍പേഴ്സന്‍ കെ.സി. റോസക്കുട്ടി, മെംബര്‍ അഡ്വ. നൂര്‍ബിന റഷീദ് എന്നിവര്‍ ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടിയിലത്തെിയാണ് തെളിവെടുത്തത്. ആശുപത്രി സന്ദര്‍ശിച്ച സംഘം അഡ്മിനിസ്ട്രേറ്റര്‍, ജീവനക്കാര്‍, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജയ്സണ്‍ കെ. എബ്രഹാം എന്നിവരില്‍നിന്ന് തെളിവെടുത്തു. വനിതാ സെല്‍ സി.ഐ ലക്ഷ്മിയും സ്ഥലത്തത്തെിയിരുന്നു. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ ഇവര്‍ ആശുപയ്രില്‍ ചെലവഴിച്ചു. പൊലീസിലെ സൈബര്‍ സെല്‍ വിഭാഗവും സ്ഥലത്തത്തെിയിരുന്നു.
ജീവനക്കാരികളായ രണ്ട്് പെണ്‍കുട്ടികള്‍ പുലച്ചെ രണ്ടരക്ക് ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയ സാഹചര്യം അന്വേഷിക്കണമെന്ന് ചെയര്‍പേഴ്സന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. ഇരുവരും ഇറങ്ങിപ്പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായെന്നും മരിച്ച പെണ്‍കുട്ടി ആദ്യം രണ്ട് മണിക്ക് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റിക്കാരന്‍െറ കണ്ണില്‍ പെട്ടതിനാല്‍ തിരിച്ചുപോയി. തുടര്‍ന്ന് രണ്ടരക്ക് അയാളുടെ കണ്ണുവെട്ടിച്ചാണ് ഇരുവരും പോയതെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ മോട്ടോര്‍ സൈക്കിള്‍ പഠിക്കാന്‍ പോയതാണോ അല്ലയോ എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റാത്ത സാഹചര്യമാണ്. വളരെ ഗൗരവത്തോടെ നല്ലനിലക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലുള്ള മാനഹാനിയാണോ ആതിരയുടെ മരണത്തിലേക്ക് നയിച്ചതെന്ന ചോദ്യത്തിന് പൊലീസ് നടപടിയില്‍ അപാകതയില്ളെന്നും അത്തരമൊരവസ്ഥയില്‍ കണ്ടത്തെിയ പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് രക്ഷിക്കുകയാണ് പൊലീസ് ചെയ്തതെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു. ഇതിനിടെ, ആതിരയുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജയസണ്‍ കെ. എബ്രഹാമും സംഘവും ഇന്നലെ വീണ്ടും കുറ്റ്യാടിയിലത്തെി ആശുപത്രി ജീവനക്കാരില്‍നിന്നും അധികൃതരില്‍നിന്നും മൊഴിയെടുത്തു. ഇനിയും കുറെ പേരുടെ മൊഴിയെടുക്കാനുണ്ടെന്നും പറഞ്ഞു. തിങ്കളാഴ്ച വയനാട്ടില്‍ച്ചെന്ന് ആതിരയുടെ കൂടെയുണ്ടായിരുന്ന ജീവനക്കാരിയുടെ മൊഴിയെടുത്തിരുന്നു.
വനിത എ.ഡി.ജി.പി അന്വേഷിക്കണമെന്ന് സുധീരന്‍
തിരുവനന്തപുരം: കുറ്റ്യാടിയില്‍ പൊലീസ് കസ്റ്റഡിലെടുത്ത ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായതിന്‍െറ കാരണം വനിത എ.ഡി.ജി.പിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.