ആതിരപ്പിള്ളി പദ്ധതി ചർച്ച എന്നെന്നേക്കുമായി അവസാനിപ്പിക്കണം -ആൻറണി
text_fieldsതിരുവനന്തപുരം: ആതിരപ്പിള്ളി പദ്ധതി സംബന്ധിച്ച ചർച്ച ഇനി എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആൻറണി. ഇന്നത്തെ കേരളത്തിന് ഇത്തരം പദ്ധതികൾ താങ്ങാൻ പറ്റില്ല. സമവായം ഉണ്ടായാൽ പദ്ധതി നടപ്പാക്കാമെന്ന നിലയിൽ ചിലേപ്പാഴെല്ലാം ഉണ്ടാകുന്ന ചിന്തകൾ ഇനി വേണ്ടെന്നും ആൻറണി വ്യക്തമാക്കി. മുൻകേന്ദ്രമന്ത്രി ജയറാം രമേശ് രചിച്ച ‘ഇന്ദിരാഗാന്ധി: എ ലൈഫ് ഇൻ നേച്വർ’പുസ്തകത്തിെൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആതിരപ്പിള്ളി പദ്ധതി ഇടതുമുന്നണിയുടെ തെെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇല്ലെന്ന് യോഗത്തിൽ സംസാരിച്ച സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. നിരവധി മണിക്കൂർ ചർച്ചചെയ്തശേഷമാണ് പ്രകടനപത്രിക തയാറാക്കിയത്. ആതിരപ്പിള്ളിെയന്ന സ്ഥലത്തെപ്പറ്റി അറിയാത്തവരല്ല പ്രകടനപത്രിക തയാറാക്കിയത്. പരിസ്ഥിതി വിഷയങ്ങളിൽ നിലപാടുകൾക്കാണ് പ്രാധാന്യം. കേവലം സെമിനാറലിലും ചർച്ചയിലുമായി അത് ഒതുങ്ങരുത്. പരിസ്ഥിതി രാഷ്ട്രീയം മുതലാളി വിരുദ്ധമാണ്. മൂലധന താൽപര്യം സംരക്ഷിക്കാൻ പ്രകൃതി സമ്പത്തിനെ ദുരുപയോഗിക്കുന്നത് ദിവസവും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. മൂന്നാർ പള്ളിവാസൽ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഹൈകോടതി വിധി നിലവിലുണ്ടായിരുന്നിട്ടും 67 റിസോർട്ടുകൾ പണിതുയർത്തി. അതിനാലാണ് അവക്കെതിരെ ശക്തമായ നടപടി ഇേപ്പാൾ ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതി സംരക്ഷണത്തിന് ഇന്ദിര സ്വീകരിച്ച ശക്തമായ നടപടി ഇല്ലായിരുന്നുവെങ്കിൽ രാജ്യത്തിെൻറ പകുതിപ്രദേശെമങ്കിലും മരുഭൂമി ആകുമായിരുന്നുവെന്ന് ആൻറണി പറഞ്ഞു. രാജ്യത്തെ പകൃതി സംരക്ഷകരുടെ വഴികാട്ടിയാണ് ഇന്ദിര. കേരളത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും കേരളം നിലനിൽക്കുന്നിടത്തോളംകാലം ഇന്ദിരയെ സ്മരിക്കുന്നത് സൈലൻറ്വാലി നിലനിർത്തുന്ന കാര്യത്തിൽ അവർ സ്വീകരിച്ച ശക്തമായ നിലപാടിെൻർ പേരിലായിരിക്കും. ശക്തമായ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ അവർ ധൈര്യം കാട്ടിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻറായിരുന്ന നിക്സെൻറയും അവരുടെ ഏഴാം കപ്പൽപ്പടയുടെ വരവിനെയും അവഗണിച്ചാണ് ബംഗ്ലാദേശിനെ സഹായിക്കാൻ അവർ തീരുമാനിച്ചത്.
ഗോവധം നിരോധനം നിയമം ആവശ്യെപ്പട്ട് പതിനായിരക്കണക്കിന് സന്യാസിമാർ പാർലമെൻറ് വളഞ്ഞ് സമരം ചെയ്തപ്പോൾ അവരുടെ ആവശ്യത്തിന് വഴങ്ങുന്നതിന് പകരം അതുസംബന്ധിച്ച് പഠിക്കാൻ കമിറ്റിയെ ചുമതലെപ്പടുത്തി പ്രശ്നത്തിന് പരിഹാരം കണ്ടു. തുടർന്ന് വാജ്പേയിയും അദ്വാനിയും ഉൾപ്പെടുന്ന മൊറാർജി സർക്കാർ രാജ്യത്ത് അധികാരത്തിൽ വന്നപ്പോൾ ഗോവധ നിരോധെത്തപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന കമിറ്റിയെതന്നെ പിരിച്ചുവിടുകയായിരുന്നു. ബഹുസ്വരതയാണ് രാജ്യത്തിെൻറ ശക്തി. ഒരു ഭാഷയും സംസ്കാരവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിെൻറ െഎക്യം നഷ്ടപ്പെടുത്തും. നാനാത്വം ഇല്ലാതായാൽ ഇന്ത്യ ഇല്ലാതാകും. മൃഗസംരക്ഷണം സംസ്ഥാന വിഷയമാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഗോവധം നിരോധിച്ചിട്ടുണ്ട്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അത് സാധ്യമല്ല. ഗോവധം പോലെയുള്ള കാര്യങ്ങളിൽ അതത് സംസ്ഥാനങ്ങൾ തീരുമാനമെടുക്കുന്നതാണ് ഉചിതമന്നും ആൻറണി പറഞ്ഞു.
ആതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്ന പ്രഖ്യാപനമാണ് ഇന്ദിരക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവെന്ന് മറുപടി പ്രസംഗത്തിൽ ജയറാം രമേശ് ചൂണ്ടിക്കാട്ടി. അതി ശക്തയായ രാഷ്ട്രീയക്കാരി എന്നതിനേക്കാളും യഥാർഥ പ്രകൃതിസ്നേഹിയായിരുന്നു ഇന്ദിര. ഒരേസമയം വികസനത്തിെൻറയും പ്രകൃതിസംരക്ഷണത്തിെൻറയും പാതയിലൂടെയാണ് അവർ നീങ്ങിയിരുന്നത്. കേരളത്തിൽ സൈലൻറ് വാലി സംരക്ഷിക്കപ്പെടുന്നത് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നതിനാൽ മാത്രമാണ്. പ്രകൃതി സംരക്ഷണം ഒരു രാഷ്ട്രീയ വിഷയമാെണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.