അതിരപ്പിള്ളി പദ്ധതിക്കെതിരെ സി.പി.ഐ യുവജന സംഘടന
text_fieldsതൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എൽ.ഡി.എഫ് നയത്തിനെതിരാണെന്നും നടപ്പാക്കാനുള്ള നീക്കം ചെറുക്കുമെന്നും സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. പദ്ധതിക്കെതിരെ അതിരപ്പിള്ളിയിൽ സമരപ്രതിജ്ഞയും സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എൽ.ഡി.എഫ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ അനുമതി നൽകിയതായുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നു. ഇത് എൽ.ഡി.എഫിെൻറ പ്രഖ്യാപിത നയത്തിനെതിരാണ് -സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതി സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയും പരിസ്ഥിതിക്ക് എതിരാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തതാണ്. അതിരപ്പള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകർക്കുന്ന പദ്ധതിയാണിത്. ഇതുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.