അതിരപ്പിള്ളി പദ്ധതിക്കെതിരെ ശ്രീനിവാസൻ
text_fieldsപേരാമ്പ്ര: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി ഉപേക്ഷിക്കണമെന്ന് നടൻ ശ്രീനിവാസൻ. ആവളപാണ്ടിയിൽ കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
പദ്ധതി യാഥാർഥ്യമായാൽ 133 ഹെക്ടർ കാട് ഇല്ലാതാവും. 103 ഹെക്ടർ സ്ഥലം വെള്ളത്തിനടിയിലാകും. വൻതുക മുടക്കി ഈ പദ്ധതി സ്ഥാപിച്ചാൽ ലഭിക്കുന്നത് കേരളത്തിനാവശ്യമായ വൈദ്യുതിയുടെ ഒരു ശതമാനം മാത്രമാണ്. ഈ തുക കൊണ്ട് ഓരോ വീടുകളിലും സോളാർ പാനൽ സ്ഥാപിക്കുന്നതാണ് ഉചിതമെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. 40 ലക്ഷം പേർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാറിെൻറ തീരത്ത് 83 റെഡ് കാറ്റഗറിയിൽപ്പെട്ട വ്യവസായങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽനിന്നുള്ള മാലിന്യം പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഈ വെള്ളം കുടിക്കുന്ന 1,36,000 വൃക്കരോഗികൾ എറണാകുളത്ത് മാത്രമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി ദുർബല പ്രദേശമായ പശ്ചിമഘട്ടത്തിൽപോലും ക്വാറികൾ പ്രവർത്തിക്കുന്നു. കുന്നും മലകളും ഇടിച്ചുനിരത്തുന്നു. പരിസ്ഥിതിക്കും മനുഷ്യനും വൻ ആഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നിരോധിക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണം. താൻ കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ പലരും നിരുത്സാഹപ്പെടുത്തിയതാണ്. തെൻറ പഞ്ചായത്തിൽ 30 ഏക്കറിൽ മാത്രമാണ് നെൽകൃഷി ചെയ്യുന്നത്. ആ കർഷകൻ താനാണ്. കുറച്ചു വർഷങ്ങൾക്ക് മുേമ്പ കൃഷിയിലേക്ക് ഇറങ്ങേണ്ടതായിരുന്നു എന്നും ശ്രീനിവാസൻ പറഞ്ഞു. വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. നാടിെൻറ വികസന കാര്യത്തിൽ രാഷ്ട്രീയം മറക്കണമെന്നും ആരെയും മാറ്റിനിർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സംസാരിച്ച ശ്രീനിവാസെൻറ വാക്കുകളെ കൈയടിയോടെയാണ് ആവളക്കാർ ശ്രവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.