Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2017 6:29 PM IST Updated On
date_range 20 Oct 2017 8:29 AM ISTഅതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ല - എം.എം. മണി
text_fieldsbookmark_border
തൃശൂർ: അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ലെന്നും സമവായമുണ്ടെങ്കിൽ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും വൈദ്യുതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായം. മുന്നണിയിലെ മറ്റു പാർട്ടികൾ പുനരാലോചിക്കണം. പദ്ധതിയെ എതിർക്കുന്നത് വനനശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്നേഹം കൊണ്ടോ അല്ല, പുരോഗമന ആശയങ്ങളോടുള്ള എതിർപ്പ് കാരണമാണ്. കെ.എം. മാണിയെപ്പോലെ അനുകൂല നിലപാടിലെത്താൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story