രണ്ട് മണിക്കൂർ കാത്തിരുന്ന് കായികതാരങ്ങൾ; ചർച്ചക്ക് തയാറാകാതെ മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsതിരുവനന്തപുരം: സ്പോർട്സ് േക്വാട്ട നിയമനത്തിന് 16 ദിവസമായി സമരം ചെയ്യുന്ന കായികതാരങ്ങളുടെ പ്രതിനിധികൾ രണ്ടു മണിക്കൂറോളം കായികമന്ത്രിയുടെ ഓഫിസിൽ കാത്തിരുന്നിട്ടും കൂടിക്കാഴ്ചക്ക് തയാറാകാതെ മന്ത്രി വി. അബ്ദുറഹിമാൻ.
ഇന്നലെ രാവിലെ 11 ഓടെയാണ് കായികതാരങ്ങളുടെ അഞ്ച് പ്രതിനിധികൾ മന്ത്രി അറിയിച്ചതനുസരിച്ച് അദ്ദേഹത്തിെൻറ ഓഫിസിൽ എത്തിയത്. എന്നാൽ, ഉച്ചക്ക് ഒരുമണിവരെ കാത്തിരുന്നിട്ടും മന്ത്രി എത്താതായതോടെ പ്രതിനിധികൾ വീണ്ടും സെക്രേട്ടറിയറ്റിന് മുന്നിൽ സമരം തുടർന്നു.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നികത്താത്ത 249 ഒഴിവുകൾ ഉൾപ്പെടെ പിണറായി സർക്കാർ ആകെ 580 പേർക്ക് നിയമനം നൽകിയെന്നാണ് കായികവകുപ്പിെൻറ അവകാശവാദം. എന്നാൽ, മുൻ ഒഴിവിലെ 195 നിയമനം ഉൾപ്പെടെ ആകെ 451 പേർക്കേ ജോലി നൽകിയിട്ടുള്ളൂവെന്ന് സമരക്കാർ പറയുന്നു. ദേശീയ ഗെയിംസ് ഉൾപ്പെടെ കായിക മത്സരങ്ങളിൽ മെഡൽ നേടിയ 44 പേരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ 16 ദിവസമായി സമരം ചെയ്യുന്നത്.
16നുശേഷം താൻ തിരുവനന്തപുരത്തുണ്ടാകുമെന്നും എപ്പോൾ വേണമെങ്കിലും വന്നു കാണാമെന്നും പറഞ്ഞതല്ലാതെ ചർച്ചക്ക് സമയം നൽകിയിട്ടില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മന്ത്രി വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നെന്നും സമരം കടുപ്പിക്കുമെന്നും കായികതാരങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.