അതുൽകുമാർ ജീവിക്കും ഇവരിലൂടെ
text_fieldsകൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നാവികസേന ഉദ്യോഗസ്ഥെൻറ ജീവെൻറ തുടിപ്പുകൾ ഇനി നാല് പേരിൽ. ഹരിയാന സ്വദേശി അതുല്‍ കുമാര്‍ പവാറിെൻറ (24) അവയവങ്ങളാണ് നാലുപേരെ രോഗക്കിടക്കയിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുന്നത്.
െഎ.എൻ.എസ് ദ്രോണാചാര്യയിൽ സബ് ലഫ്റ്റനൻറായ അതുൽകുമാർ കൂട്ടുകാർക്കൊപ്പം വയനാട്ടിൽനിന്ന് വിനോദയാത്ര കഴിഞ്ഞ് കാറിൽ മടങ്ങവെ ഇൗ മാസം 25നാണ് ചാലക്കുടിക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ അതുലിനെ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടിന് (50) വെള്ളിയാഴ്ച അതുൽകുമാറിെൻറ ഹൃദയം വെച്ചുപിടിപ്പിക്കും. ഹൃദയം വ്യാഴാഴ്ച രാവിലെ 10.30ന് ഒരു മണിക്കൂർ പത്ത് മിനിറ്റ് കൊണ്ട് കൊച്ചിയിൽനിന്ന് കോട്ടയത്തെത്തിച്ചു. ഒരു വൃക്ക ബംഗളൂരു കമാന്‍ഡൻറ് ഹോസ്പിറ്റലിലെയും കരളും മറ്റൊരു വൃക്കയും ആസ്റ്റര്‍ മെഡ്സിറ്റിയിലെയും രോഗികൾക്കാണ് ദാനം ചെയ്തത്. പ്രത്യേക ആംബുലന്‍സില്‍ നാവികസേന വിമാനത്താവളത്തില്‍ എത്തിച്ച വൃക്ക വ്യാഴാഴ്ച രാവിലെ 8.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവയവങ്ങൾ ശേഖരിക്കാൻ ആസ്റ്റര്‍ മെഡ്സിറ്റിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാൻറ് കണ്‍സല്‍ട്ടൻറ് ഡോ. മാത്യു ജേക്കബിെൻറ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഇൻറഗ്രേറ്റഡ് ലിവര്‍ കെയര്‍ കണ്‍സല്‍ട്ടൻറ് ഡോ.ചാള്‍സ് പനയ്ക്കല്‍, സീനിയര്‍ സ്പെഷലിസ്റ്റ് ഡോ.നൗഷിഫ്, യൂറോളജി കണ്‍സല്‍ട്ടൻറ് ഡോ.കിഷോര്‍, സീനിയര്‍ സ്പെഷലിസ്റ്റ് ഡോ. രാമപ്രസാദ്, അനസ്ത്യഷ്യോളജി കണ്‍സല്‍ട്ടൻറ് ഡോ.നിഷ, സ്പെഷലിസ്റ്റ് ഡോ. രാജേഷ്, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ജയകുമാര്‍, ഡോ.സഞ്ജീവ് തമ്പി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.