അടിമാലി മരം മുറി; റേഞ്ച് ഓഫീസറെ ഒന്നാം പ്രതിയാക്കി പാെലീസ് കേസ്
text_fieldsഅടിമാലി: അടിമാലിയിലെ മരം മുറിയുമായി ബന്ധപ്പെട്ട് റേഞ്ച് ഓഫീസറെ ഒന്നാം പ്രതിയാക്കി അടിമാലി പാെലീസ് കേസെടുത്തു. മുൻ അടിമാലി റേഞ്ച് ഓഫീസർ ജാേജി ജാേൺ ഒന്നാം പ്രതിയാക്കി എടുത്ത കേസിൽ ആനവിരട്ടി നടുത്തോട്ടത്തിൽ റെജി (49),മച്ചിപ്ലാവ് മറ്റത്തിൽ സജി (49), മാർക്ക മത്തായി (64), ഊന്നുകൽ പുത്തൻകുരിശ് മൂലേത്തൊട്ടിയിൽ ഷംസ് (48) എന്നിവരും കൂട്ട് പ്രതികളാണ്.
ഇവരെ കാേടതി റിമാന്‍റ് ചെയ്തു. മന്നാങ്കണ്ടം വില്ലേജ് ഓഫീസർ സിന്ധുവിന്‍റെ മാെഴിപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തതെന്ന്
അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സുധീർ പ്രതികളുടെ റിമാന്‍റ് റിപ്പാേർട്ടിൽ കാേടതിയിൽ പറഞ്ഞിട്ടുണ്ട്. ജാേജി ജാേൺ ഇപ്പാേൾ കാേട്ടയം സാേഷ്യൽ ഫാേറസ്റ്ററി റേഞ്ച് ഓഫീസറാണ്. കർഷകരെ തെറ്റിദ്ധരിപ്പിച്ച് രാജകീയ മരങ്ങളായ ഈട്ടി, തേക്ക് മുതലായവ വെട്ടിക്കടത്തിയ സംഭവത്തിലാണ് കേസ്.
റേഞ്ച് ഓഫീസർ കാെന്നത്തടി വില്ലേജിൽ നിന്നും പുറമ്പാേക്ക് ഭൂമിയിൽ നിന്ന തേക്ക് മരങ്ങൾ വെട്ടി സ്വന്തം റിസാേർട്ടിലേക്ക് കാെണ്ടു പാേയതടക്കം നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്. കാേതമoഗലം ഫാേറസ്റ്റ് വിജിലൻസ് വിഭാഗം കുമളിയിൽ നിന്നും ഈ റേഞ്ചാേ ഫീസറുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും തേക്ക് തടി പിടികൂടിയിരുന്നു.
തടി വ്യാപാരികളുമായി ചേർന്ന് കാേടികളുടെ തേക്ക് , ഈട്ടി മരങ്ങൾ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ കടത്തിയതായും വിവരമുണ്ട്. അടിമാലി റേഞ്ചിന് പുറമേ നേര്യമംഗലം റേഞ്ചിന്‍റെ ചാർജും ദീർഘനാൾ ജാേണിനായിരുന്നു. 27 കേസുകളുടെ വിവമാണ് വില്ലേജ് ഓഫീസർ നൽകിയിരിക്കുന്നത്. 2 മുൻ വില്ലേജ് ഓഫീസർമ്മാർക്കും കേസിൽ ബന്ധമുണ്ടാേയെന്നത് സംബന്ധിച്ചും പാെലീസ് അന്വേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.