എ.ടി.എം തട്ടിപ്പ്: ഡോക്ടർക്ക് നഷ്ടം ലക്ഷം രൂപ
text_fieldsമട്ടാഞ്ചേരി: കൊച്ചിയിൽ എ.ടി.എം തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച അതിരാവിലെ 20 മിനിറ്റിനുള്ളിലാണ് രണ്ട് എ.ടി.എമ്മിലായി തട്ടിപ്പ് നടന്നത്. മുണ്ടംവേലിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളിൽനിന്നാണ് ലേക്ഷോർ ആശുപത്രിയിലെ ഡോ. മുഹമ്മദ് ഷാബിറിെൻറ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചത്. ആക്സിസ് ബാങ്ക് അക്കൗണ്ടിലുള്ള കാര്‍ഡ് ഷാബിറിെൻറ കൈവശം തന്നെയായിരുന്നു. രാവിലെ 6.40നും 7.10 നുമിടയിൽ 10 തവണയായി 10,000 രൂപ വെച്ചാണ് പിൻവലിച്ചത്.
7.30ന് എസ്.എം.എസ് ശ്രദ്ധയിൽപെട്ടതോടെ കാർഡ് മരവിപ്പിച്ചു. കാര്‍ഡ് മരവിപ്പിച്ചശേഷവും പണം പിന്‍വലിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച സന്ദേശം വന്നതോടെയാണ് ഇക്കാര്യം അറിയുന്നത്.
സ്കിമ്മര്‍ ഉപയോഗിച്ചുള്ള തട്ടിപ്പാണെന്നാണ് പ്രാഥമിക നിഗമനം. എ.ടി.എം കൗണ്ടറുകളിലോ സ്വൈപിങ് മെഷിനുകളിലോ സ്കിമ്മര്‍ ഘടിപ്പിച്ച് എ.ടി.എം കാര്‍ഡിെൻറ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പെന്നാണ് നിഗമനം. കാര്‍ഡ് റീഡറും മെമ്മറി ചിപ്പും കാമറയും ഉള്‍പ്പെടുന്നതാണ് സ്കിമ്മര്‍. ഇതിന് വയര്‍ലെസ് കണക്ടിവിറ്റി ഏരിയലുമുണ്ടാകും. സ്വൈപിങ് മെഷിനിെലയും എ.ടി.എമ്മിെലയും കാര്‍ഡ് റീഡര്‍ സ്ലോട്ടിെൻറ അതേ മാതൃകയിലാണ് സ്കിമ്മറിലെ കാര്‍ഡ് റീഡര്‍ നിര്‍മിക്കുന്നത്. യന്ത്രത്തിലെ േസ്ലാട്ടില് ഇത് ഘടിപ്പിച്ചിരിക്കുന്നത് പെട്ടെന്ന് തിരിച്ചറിയാനാവില്ല. യഥാർഥ എ.ടി.എം കാര്‍ഡ് സ്ലോട്ടിലിടുമ്പോള് അതിലെ മാഗ്നെറ്റിക് സ്ട്രിപ്പില്‍നിന്ന് രഹസ്യവിവരങ്ങള്‍ സ്കിമ്മര്‍ പകര്‍ത്തും. രഹസ്യകാമറയുടെ സഹായത്തോടെ പിന് നമ്പര്‍ തിരിച്ചറിയാനാകും. ഈ കാര്‍ഡിെൻറ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മിച്ചാണ് പണം പിന്‍വലിക്കുന്നത്. ഇത്തരം തട്ടിപ്പാകാമെന്നാണ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊച്ചി നഗരത്തില്‍ ഇത്തരത്തില്‍ തട്ടിപ്പ് വ്യാപകമാണ്. വിവരം ഡോ. ഷാബിർ ബാങ്ക് അധികൃതരെ അറിയിച്ചു. തോപ്പുംപടി പൊലീസിൽ പരാതിയും നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.