എസ്.ബി.െഎ ലയനത്തിെൻറ മറവിൽ തലസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്
text_fieldsതിരുവനന്തപുരം: എസ്.ബി.ടി-എസ്.ബി.െഎ ലയനത്തിെൻറ മറവിൽ തലസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്. കഴക്കൂട്ടം ടെക്നോപാർക്കിലെ െഎ.ടി കമ്പനി ജീവനക്കാരിയായ ഉള്ളൂർ സ്വദേശിനി ഷെബിനയുടെ അക്കൗണ്ടിൽനിന്നാണ് 20,000 രൂപ തട്ടിയെടുത്തത്.
തട്ടിപ്പിനെപ്പറ്റി ഇവര്‍ പറയുന്നത്: ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് എസ്.ബി.ഐ ഉദ്യോഗസ്ഥയെന്ന്‍ പരിചയപ്പെടുത്തി ഒരു സ്ത്രീ മൊബൈൽ ഫോണിലേക്ക് വിളിച്ചത്. പിതാവിെൻറ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ആദ്യം തിരക്കിയത്. പിതാവ് സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ അദ്ദേഹത്തെപ്പറ്റി ഏതാനും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. തുടര്‍ന്ന് എസ്.ബി.ടി--എസ്.ബി.ഐയില്‍ ലയിച്ചതിനാല്‍ ഷെബിനയുടെ നിലവിലെ എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയാണെന്നും പഴയ എ.ടി.എം കാര്‍ഡും ബന്ധപ്പെട്ട രേഖകളും മാറ്റി പുതിയവ നല്‍കാനാണെന്നും പറഞ്ഞു. പോങ്ങുംമൂട് എസ്.ബി.ടിയിലെ ഇവരുടെ അക്കൗണ്ടിെൻറ ആദ്യ നാലക്ക നമ്പര്‍ പറഞ്ഞശേഷം ബാക്കി അക്കങ്ങള്‍ പറയാന്‍ നിര്‍ദേശിച്ചു. ഫോണ്‍ കോളില്‍ ആധികാരികത തോന്നിയ ഷെബിന സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തി.
അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തുകയാണെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ക്കായി മൊബൈല്‍ ഫോണിലേക്ക് അയച്ച ആറക്കനമ്പര്‍ പറയാനും ഇവര്‍ ആവശ്യപ്പെട്ടു. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിനായി ഒരു പ്രാവശ്യം മാത്രം ഉപയോഗപ്പെടുത്തുന്ന ഒ.ടി.പി കോഡാണെന്ന് അറിയാതെ ഷെബിന അത് വെളിപ്പെടുത്തി. തുടര്‍ന്ന് ഒരു കോഡ് കൂടി അയച്ചിട്ടുണ്ടെന്നും അതും പറയണമെന്ന് നിർദേശിച്ചു. രണ്ടാമത് ലഭിച്ച ഒ.ടി.പി കോഡും പറഞ്ഞുകൊടുത്തു. തുടര്‍ന്ന് മൊബൈലിലേക്ക് ബാങ്കുകാരുടെ സന്ദേശം വന്നേപ്പാളാണ് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. ആദ്യതവണ 10,000 രൂപയും രണ്ടാം തവണ 9,999 രൂപയുമാണ് നഷ്ടപ്പെട്ടത്.
ഷെബിനയുടെ പരാതിപ്രകാരംകേസെടുത്ത മെഡിക്കല്‍ കോളജ് പൊലീസ് തട്ടിപ്പുകാർ വിളിച്ച നാല് മൊബൈല്‍ നമ്പറുകള്‍ കേന്ദ്രമാക്കി അന്വേഷണം ആരംഭിച്ചു. മുംബൈയില്‍നിന്നാണ് മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ് നടത്തിയതെന്നും ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യാനാണ് രൂപ വിനിയോഗിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.ആലംകോട്ടുള്ള പിതാവിനെയും തട്ടിപ്പുകാര്‍ വിളിച്ചിരുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഷെബിന പിതാവിനെ വിവരം അറിയിച്ചതിനാല്‍ തട്ടിപ്പില്‍പെടാതെ രക്ഷപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.