ലോക്ഡൗണിനിടെ എ.ടി.എം കൊള്ളയടിക്കാൻ ശ്രമം; മെഷീൻ തകർത്തെങ്കിലും പണം നഷ്ടമായില്ല
text_fieldsഅങ്കമാലി: എറണാകുളം മൂഴിക്കുളം കവലയിലെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് പണം കവരാൻ ശ്രമം. മെഷീൻ തകർത്തെങ്കിലും പണം നഷ്ടപ്പെട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ 2.15ഓടെ ബൈക്കിലത്തെിയ മൂന്നംഗ സംഘം കവര്‍ച്ചക്ക് ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ബാങ്ക് ശാഖയോട് ചേര്‍ന്നാണ് എ.ടി.എം. ഹെല്‍മറ്റ് ധരിച്ചത്തെിയ രണ്ടു പേരാണ് എ.ടി.എമ്മിന് അകത്ത് കയറിയത്. മറ്റൊരാള്‍ റോഡില്‍ നില്‍ക്കുകയായിരുന്നു.
ഏറെനേരത്തെ ശ്രമത്തില്‍ എ.ടി.എമ്മിന്‍റെ പണം സൂക്ഷിച്ച ലോക്കർ മൂടിയ ലോഹപാളി തകര്‍ക്കാന്‍ സാധിച്ചു. എന്നാൽ, ലോക്കര്‍ തകര്‍ക്കാനോ, പണം കവരാനോ സാധിക്കാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്തിരിയുകയായിരുന്നു.
എ.ടി.എം കവര്‍ച്ച ശ്രമത്തിന് മുമ്പായി സമീപത്തെ പാറക്കടവ് കവലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കവര്‍ച്ചക്ക് ശ്രമം നടത്തിയതും വിഫലമായി. ഇതിന്‍റെ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറയിലുണ്ട്.
ചെങ്ങമനാട് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കവർച്ച സംഘം സഞ്ചരിച്ച ബൈക്ക് കുറുമശ്ശേരിയിലെ ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. മോഷ്ടാക്കൾ മടങ്ങുന്നതിനിടെ കോതമംഗലത്തുവെച്ച് ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് സാരമായി പരിക്കേറ്റതായും സൂചനയുണ്ട്.
പ്രതികള്‍ വലയിലായതായി സൂചനയുണ്ടെങ്കിലും പൊലീസ് വിശദീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.