മലപ്പുറം രാമപുരത്ത് എ.ടിഎം തകര്‍ത്ത് കവര്‍ച്ചശ്രമം
text_fieldsമങ്കട (മലപ്പുറം): പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ രാമപുരത്ത് കനറ ബാങ്കിെൻറ എ.ടി.എമ്മിൽ കവര്‍ച്ചശ്രമം. യന്ത്രം പൂർണമായി തകർത്തു. അപൂർവ രീതിയില്‍ വാഹനത്തിൽ കെട്ടിവലിച്ച് യന്ത്രം തന്നെ കടത്തിക്കൊണ്ടുപോയി പണം തട്ടാനാണ് ശ്രമം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന. കരി ഒായില്‍ തേച്ച നിലയിൽ മോഷ്ടാവിെൻറ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
രാമപുരം കടുങ്ങപുരം റോഡില്‍ കരിമ്പനക്കല്‍ യൂസഫിെൻറ ഉടമസ്ഥതയിലെ കരിമ്പനക്കല്‍ കോംപ്ലക്സിലാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ പുറത്ത് സാധനങ്ങള്‍ ചിതറിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ കെട്ടിട ഉടമയെ അറിയിച്ചു.
തുടര്‍ന്ന് ബാങ്ക് ജീവനക്കാരും പൊലീസുമെത്തി പരിശോധിച്ചപ്പോഴാണ് മോഷണശ്രമം വ്യക്തമായത്. എ.ടി.എം കാമറയില്‍ കറുത്ത നിറത്തിൽ സ്പ്രേ ചെയ്തിട്ടുണ്ട്. കെട്ടിടത്തിലെ മറ്റൊരു കടയുടെ പുറത്ത് സ്ഥാപിച്ച കാമറയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞതായി സൂചനയുണ്ട്.
ഇതും പൊലീസ് പരിശോധിക്കുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കുറച്ച് ദിവസം മുമ്പ് തേഞ്ഞിപ്പലത്തും സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് എസ്.ബി.ഐ എ.ടി.എമ്മിലാണ് കവര്‍ച്ചശ്രമം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.