Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ടി.എം കവർച്ച:...

എ.ടി.എം കവർച്ച: അന്വേഷണം സംസ്ഥാനത്തിന്​ പുറത്തേക്ക‌്

text_fields
bookmark_border
എ.ടി.എം കവർച്ച: അന്വേഷണം സംസ്ഥാനത്തിന്​ പുറത്തേക്ക‌്
cancel

കൊച്ചി: ഇരുമ്പനം, കൊരട്ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ മോഷണം നടത്തിയത‌് ഇതരസംസ്ഥാന പ്രഫഷനൽ സംഘമെന്ന‌് സൂചന. സംഘത്തിൽ ഏഴു പേരുണ്ടായിരു​െന്നന്നാണ്​ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസി​​​െൻറ നിഗമനം​. ഇവർ ചാലക്കുടിയിൽനിന്ന‌് ട്രെയിൻ മാർഗം സംസ്ഥാനം വിട്ടെന്നാണ‌് സൂചന. ഇതി​​​െൻറ അടിസ്ഥാനത്തിൽ അന്വേഷണം സംസ്ഥാനത്തിന്​ പുറത്തേക്ക‌് വ്യാപിപ്പിക്കുമെന്ന‌് തൃക്കാക്കര എ.സി.പി പി.പി. ഷംസ‌് പറഞ്ഞു. അന്വേഷണത്തി​​​െൻറ ​ദ്രുതഗതിയിലുള്ള പുരോഗതി ലക്ഷ്യമിട്ട്​ കളമശ്ശേരി, ഹിൽപാലസ‌് എസ‌്.ഐയുടെയും സി.​െഎയുടെയും എറണാകുളം സൗത്ത‌് സി.ഐയുടെയും നേതൃത്വത്തിൽ മൂന്ന‌് സംഘങ്ങളെ അന്വേഷണത്തിന്​ നിയോഗിച്ചു. ഇവരുടെ പ്രാഥമിക റിപ്പോർട്ട‌് ലഭിച്ചശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. എ.ടി.എമ്മുകളുടെ സ്ഥലവിവരവും വഴിയും സംബന്ധിച്ച്​ കൃത്യമായ വിവരം മോഷ്​ടാക്കൾക്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ പ്രാദേശിക സഹായം ലഭ്യമായിരുന്നോ എന്നുമാണ്​ പൊലീസ്​ സംശയിക്കുന്നത്​. എന്നാൽ, ഇക്കാര്യം സ്​ഥിരീകരിക്കാനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടി​െല്ലന്ന്​ എ.സി.പി പറഞ്ഞു.

അന്വേഷണം വിലയിരുത്തുന്നതിനും തുടർ അന്വേഷണത്തി​​​െൻറ സാധ്യതകൾ വിശകലനം ചെയ്യുന്നതിനുമായി തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ ശനിയാഴ‌്ച യോഗം ചേർന്നിരുന്നു. തുടർന്നാണ‌് മൂന്നു സംഘങ്ങളെ അന്വേഷണത്തിന‌് നിയോഗിക്കാൻ തീരുമാനിച്ചത‌്. ഇതുവരെ ലഭ്യമായ വിവരങ്ങൾ പരിശോധിച്ചു വരുകയാണ‌്. വെള്ളിയാഴ‌്ച പുലർച്ചയാണ‌് ഇരുമ്പനത്തും കൊരട്ടിയിലും എ.ടി.എമ്മുകൾ തകർത്ത‌് പണം കവർന്നത‌്. ഇരുമ്പനം എസ്​.ബി.ഐ എ.ടി.എമ്മിൽനിന്ന‌് 25 ലക്ഷവും കൊരട്ടി സൗത്ത‌് ഇന്ത്യൻ ബാങ്ക‌് എ.ടി.എമ്മിൽ നിന്ന‌് 10.6 ലക്ഷവുമാണ‌് കവർന്നത‌്. രണ്ടിടത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന‌് ലഭിച്ചിട്ടുണ്ട്​. വെള്ളിയാഴ്​ച പുലര്‍ച്ച 3.30ഒാടെ എച്ച്.എം.ടി. ജങ്ഷനില്‍ പോളിടെക്നിക്കിന് സമീപത്തെ എസ്.ബി.ഐ എ.ടി.എമ്മിലും കവര്‍ച്ചശ്രമം നടന്നിരുന്നു. എ.ടി.എമ്മിനകത്ത്​ കടന്ന മോഷ്​ടാക്കൾ അകത്ത്​ സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ സ്​പ്രേ ​പെയിൻറ്​ അടിച്ചെങ്കിലും മോഷണശ്രമത്തിനിടെ അലാം അടിച്ചതോടെ ശ്രമം ഉപേക്ഷിച്ച്​ രക്ഷപ്പെടുകയായിരുന്നു.


അന്വേഷണം പ്രഫഷനല്‍ സംഘങ്ങളെ കേന്ദ്രീകരിച്ച്
ചാലക്കുടി: കൊരട്ടിയില്‍ ദേശീയപാതയോരത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കി​​​െൻറ എ.ടി.എം തകര്‍ത്ത് 10.60 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അന്വേഷണം പ്രഫഷനല്‍ സംഘങ്ങളെ കേന്ദ്രീകരിച്ച്. നിരീക്ഷണ കാമറകളില്‍നിന്ന് രണ്ടുപേര്‍ ഉള്‍പ്പെടുന്ന ചെറിയ സംഘമാണ് കവര്‍ച്ചക്ക്​ പിന്നിലെന്ന് പൊലീസ് ആദ്യം കരുതിയിരുന്നുവെങ്കിലും കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്നാണ് ഒടുവിലത്തെ നിഗമനം. ഇത്തരം കവര്‍ച്ചകളില്‍ പരിശീലനം നേടിയ പ്രഫഷനല്‍ സംഘമാണ്​ കവർച്ചക്ക്​ പിന്നിലെന്നും ബാക്കിയുള്ളവർ വാഹനത്തിൽ പിന്തുടർന്നിരിക്കാമെന്നുമാണ്​ പൊലീസ്​ കരുതുന്നത്​.

കോട്ടയത്ത് നിന്ന് മോഷ്​ടിച്ച പച്ചക്കറിസ്ഥാപനത്തി​​​െൻറ പിക്കപ്പ് വാനിലാണ് ഇവര്‍ എത്തിയത്. വഴിയില്‍ തുടര്‍ച്ചയായി കൂടുതല്‍ എ.ടി.എമ്മുകളില്‍ മോഷണം ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. എ.ടി.എം മുറിയുടെ ഷട്ടർ താഴ്ത്തി യന്ത്രത്തി​​​െൻറ അടിഭാഗം അറുത്തുമാറ്റിയാണ് പണമെടുത്തത്. എ.ടി.എം തകര്‍ത്ത് മോഷണം നടത്തുക ബുദ്ധിമുട്ടാണെങ്കിലും പരിശീലനം നേടിയതിനാല്‍ കുറഞ്ഞ സമയം കൊണ്ടാണ് ഇവര്‍ കൃത്യം നിര്‍വഹിച്ചത്.

കൊരട്ടിയില്‍ ബാങ്കി​​​െൻറ ശാഖയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറില്‍ കാവല്‍ക്കാര്‍ ഇല്ലെന്ന്​ മനസ്സിലാക്കിയ ശേഷമാണ്​ കവർച്ചയെന്നും​ പൊലീസ്​ കരുതുന്നു. പണം കവര്‍ന്ന ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച പിക്കപ്പ് വാൻ ചാലക്കുടിയില്‍ ദേശീയപാതയോരത്ത് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ക്രൈം റെക്കോഡ്​ ബ്യൂറോയുടെയും തമിഴ്നാട് പൊലീസിൻെറയും സഹായം തേടി
തൃശൂർ: കൊരട്ടി എ.ടി.എം കവര്‍ച്ച ഇതര സംസ്ഥാനത്ത് നിന്നുള്ള പ്രഫഷനൽ സംഘം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ‘ബിഗ് ഓപറേഷൻ’ ആണെന്ന്​ വ്യക്തമായി. ഇതേത്തുടർന്ന്​ നാഷനല്‍ ക്രൈം റെക്കോഡ്​ ബ്യൂറോയുടെയും തമിഴ്‌നാട് പൊലീസി​​​െൻറയും സഹായം തേടി. അന്വേഷണം ഊർജിതമാക്കിയതായി റൂറല്‍ എസ്.പി എം.കെ.പുഷ്‌കരന്‍ പറഞ്ഞു. കവർച്ച സംബന്ധിച്ച്​ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്​.

ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോട്ടയത്തും തൃശൂരും നടന്നത് സമാനരീതിയിലുള്ള മോഷണമായതിനാല്‍ ഇരുജില്ലകളിലേയും അന്വേഷണ ഉദ്യോഗസ്ഥര്‍ യോജിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. ശനിയാഴ്ച രാവിലെയും വൈകീട്ടും അന്വേഷണ സംഘം യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.

അതിനിടെ കവര്‍ച്ചസംഘം ഉപേക്ഷിച്ച വാഹനത്തി​​െൻറ 100 മീറ്റര്‍ അകലെ രക്തക്കറ കണ്ടെത്തി. എന്നാൽ കവർച്ചയുമായി ഇതിന് ബന്ധമു​ണ്ടോയെന്ന്​ വ്യക്​തമായിട്ടില്ല. മോഷണ സംഘത്തിന്​ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്​. മധ്യ കേരളത്തിലെ മൂന്നു ജില്ലകളിലായി നടന്ന എ.ടി.എം കവര്‍ച്ചക്കേസിലെ പ്രതികള്‍ ചാലക്കുടിയില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് പൊലീസി​​െൻറ നിഗമനം. പ്രതികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ ഏഴുപേരുണ്ടെന്നാണ് വിവരം.

കവര്‍ച്ചക്ക് ഉപയോഗിക്കുകയും ഒടുവില്‍ ചാലക്കുടി ഗ്രൗണ്ടില്‍ ഉപേക്ഷിക്കുകയും ചെയ്ത പിക്കപ്പ് വാനിലെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്​. തൃശൂരിലെ ഡോഗ് സ്‌ക്വാഡിലെ റാണി നടത്തിയ പരിശോധനയിൽ പ്രതികള്‍ വാഹനത്തില്‍ നിന്നും ഗവ.ബോയ്സ് സ്‌കൂൾ മുറ്റത്തേക്ക് കടന്നതായി കണ്ടെത്തി. സ്‌കൂളി​​െൻറ കിഴക്കു ഭാഗത്തു കൂടി അകത്തു കടന്ന നായ, നഗരസഭ ഓഫിസി​​െൻറ എതിര്‍ഭാഗത്തുള്ള മതിൽ വരെ ഓടി. ഇവിടെ മതില്‍ ഇടിഞ്ഞു കിടക്കുന്ന ഭാഗത്തു കൂടി മോഷ്​ടാക്കള്‍ റെയിൽ​േവ സ്​റ്റേഷനിലേക്ക് നടന്നു പോയെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

പൊലീസ് നായ മണം പിടിച്ചു നടന്ന ഭാഗത്തെ കാമറ പരിശോധിച്ചതിൽ വേഷം മാറിയ ഏഴ് പേരടങ്ങുന്ന സംഘം നടന്നു പോകുന്ന ദൃശ്യം ലഭിച്ചു. എന്നാല്‍ എ.ടി.എം കൗണ്ടറിലെ കാമറകളില്‍ കണ്ട പ്രതികളുടെ ദൃശ്യങ്ങള്‍, ചാലക്കുടിയില്‍ നടന്നു പോകുന്നവരുടേതുമായി സാദൃശ്യമുണ്ടോയെന്ന് വ്യക്തത വരുത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കവർച്ചസംഘം ചാലക്കുടി സ്​റ്റേഷനില്‍ നിന്നും ട്രെയിനില്‍ രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ഇതുവഴി പ്രതികള്‍ കെ.എസ്.ആര്‍.ടി.സി സ്​റ്റാൻഡിലേക്ക് പോയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ATM Robbery-kerala news


ലോഡ്​ജുകളിലും ഇതരസംസ്​ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പരിശോധന
കോട്ടയം: എ.ടി.എം തകർത്ത്​ കവർച്ചനടത്തിയ സംഭവത്തിൽ കോട്ടയത്തെ ലോഡ്​ജുകളിലും ഇതരസംസ്​ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പൊലീസ്​ പരിശോധന. മോഷണത്തി​​​െൻറ ആസൂത്രണം കോട്ടയം നഗരത്തിലെ ഏതെങ്കിലും ലോഡ്ജ്​ കേന്ദ്രീകരിച്ചാകാമെന്ന നിഗമനത്തിലാണ്​ അന്വേഷണസംഘം. മോഷ്​ടാക്കൾ സഞ്ചരിച്ച പിക്​അപ് ​വാൻ കോട്ടയം മണിപ്പുഴയിൽനിന്ന്​ കവർന്നതാണെന്ന്​ കണ്ടെത്തിയിരുന്നു.

മൂന്നംഗസംഘം നടന്നെത്തി പിക്​അപ് ​വാനുമായി പോകുന്നതാണ്​ ഇവിടെനിന്ന്​ ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിലുള്ളത്​. കോട്ടയം നഗരത്തിലെ ഏതെങ്കിലും ലോഡ്​ജിൽ കഴിഞ്ഞശേഷം ഇവർ ഇവിടേക്ക്​ എത്തിയതാകാമെന്ന നിഗമനത്തിലാണ്​ പൊലീസ്​. ഏഴംഗസംഘത്തിലെ മൂന്നുപേർ രണ്ടുദിവസം മുമ്പ്​ കോട്ടയത്ത്​ എത്തിയതായും സൂചനകളുണ്ട്​. ട്രെയിനിൽ ഇവർ ജില്ലയിലെത്തിയശേഷം ലോഡ്ജിൽ മുറിയെടുതത്​ താമസിച്ചതായും സംശയിക്കുന്നു. ഇതിനെതുടർന്നാണ്​ ലോഡ്ജുകളും ഹോട്ടലുകളും പരിശോധിക്കുന്നത്​. റെയിൽവേ സ്​റ്റേഷനുകളിലെയും കാമറകളിലെ ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്​. എന്നാൽ, സൂചനയൊന്നും ലഭിച്ചിട്ടില്ല. ചിങ്ങവനം, പായിപ്പാട്​ മേഖലകളിലെ ഇതരസംസ്​ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും ശനിയാഴ്​ച തിരച്ചിൽ നടത്തി.

ശനിയാഴ്​ച ഇരുമ്പനത്തെ കവർച്ച അന്വേഷിക്കുന്ന പൊലീസ്​ സംഘവും കോട്ടയത്തെത്തിയിരുന്നു. ഇവർ രാവിലെ പിക്​അപ്​ വാൻ കവർന്ന മണിപ്പുഴ പാറപ്പള്ളി വേ ബ്രിഡ്​ജിലുമെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന്​ സമീപത്തെയും എം.സി റോഡിൽ കോടിമതയിലെയും സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. മോഷണശ്രമം നടന്ന മോനിപ്പള്ളി, വെമ്പള്ളി എന്നിവിടങ്ങളിലെ സി.സി ടി.വികളും പൊലീസ്​ പരിശോധിച്ചുവരികയാണ്​. പൊതുജന പങ്കാളിത്തത്തോടെ ഇൗ മേഖലകളിൽ കാമറകൾ സ്​ഥാപിച്ചിരിക്കുന്നത്​ അന്വേഷണത്തിന്​ ഗുണകരമായെന്ന്​ പൊലീസ്​ പറയുന്നു. പൊലീസി​​​​െൻറത്​ ഉൾപ്പെടെ ഇൗ മേഖലയിൽ 32 കാമറകളാണുള്ളത്​. ഇതിൽ എം.സി റോഡിലെ 10 കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ്​ പരിശോധിക്കുകയാണ്​.

അതേസമയം, മണിപ്പുഴയിൽനിന്ന്​ ലഭിച്ച ദൃശ്യങ്ങളിൽ കവർച്ചസംഘത്തി​​​െൻറ കൈയിൽ ഗ്യാസ്​ കട്ടറുകളൊന്നും കണ്ടെത്താനായിട്ടില്ല. ഇൗ സാഹച​ര്യത്തിൽ മറ്റേതെങ്കിലും സ്​ഥലത്തുനിന്ന്​ ഇത്​ മോഷ്​ടിച്ചതാകാമെന്നാണ്​ പൊലീസ്​ കരുതുന്നത്​. ഇത്​ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്​. വാനിൽനിന്ന്​ ഇവരുടെ വിരലടയാളവും ലഭിച്ചു. ഇതും മോനിപ്പള്ളിയിലെ എ.ടി.എം കൗണ്ടറിൽനിന്ന്​ ലഭിച്ച വിരലടയാളവും സാമ്യമുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എം.സി റോഡരികിലെ വെമ്പള്ളി, മോനിപ്പിള്ളി എന്നിവിടങ്ങളിലെ എ.ടി.എം കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച പുലർച്ച മോഷണശ്രമം നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftatmkerala newsatm robberymalayalam newskerala online news
News Summary - ATM Robbery Seven Member Group-Kerala News
Next Story