Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ടി.എം കൊള്ള:...

എ.ടി.എം കൊള്ള: പ്രതികളെ തൃശൂരിലെത്തിച്ചു

text_fields
bookmark_border
എ.ടി.എം കൊള്ള: പ്രതികളെ തൃശൂരിലെത്തിച്ചു
cancel
camera_alt

എ.​ടി.​എം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ സാ​ബി​ർ​ഖാ​ൻ, ഇ​ർ​ഫാ​ൻ, മു​ഹ​മ്മ​ദ് ഇ​ക്റാം, മു​ബാ​റ​ക്, ഷൗ​ക്കീ​ൻ എ​ന്നി​വ​രെ തൃ​ശൂ​ർ സി.​ജെ.​എം കോ​ട​തി​യി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

തൃ​ശൂ​ര്‍: എ.​ടി.​എം ക​വ​ര്‍ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളെ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് തൃ​ശൂ​രി​ലെ​ത്തി​ച്ചു. നാ​മ​ക്ക​ലി​ല്‍നി​ന്ന് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് അ​ഞ്ചു പ്ര​തി​ക​ളെ എ​ത്തി​ച്ച​ത്. ഇ​വ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി​യ​ശേ​ഷം തൃ​ശൂ​ര്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍ഫാ​ന്‍, സാ​ബി​ർ​ഖാ​ൻ, മു​ഹ​മ്മ​ദ് ഇ​ക്റാം, ഷൗ​ക്കീ​ൻ, മു​ബാ​റ​ക് എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് എ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്ച പ്ര​തി​ക​ളു​മാ​യി ക​വ​ര്‍ച്ച ന​ട​ന്ന ഷൊ​ര്‍ണൂ​ര്‍ റോ​ഡി​ലെ എ.​ടി.​എ​മ്മി​ലെ​ത്തി ഈ​സ്റ്റ് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. തു​ട​ര്‍ന്ന് ക​വ​ര്‍ച്ച ന​ട​ന്ന മ​റ്റ് എ.​ടി.​എ​മ്മു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന കോ​ല​ഴി, മാ​പ്രാ​ണം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കും. വി​യ്യൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക. തു​ട​ര്‍ന്ന് പ്ര​തി​ക​ളെ ത​മി​ഴ്‌​നാ​ട്ടി​ലെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഒ​രു പ്ര​തി​യെ പി​ന്നീ​ട് മാ​ത്ര​മേ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കൂ. തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ്, റൂ​റ​ല്‍ പൊ​ലീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ 27നാ​ണ് ഏ​ഴം​ഗ സം​ഘം മൂ​ന്ന് എ.​ടി.​എ​മ്മു​ക​ളി​ല്‍നി​ന്ന് 69.41 ല​ക്ഷം രൂ​പ ക​വ​ര്‍ന്ന് ക​ണ്ടെ​യ്‌​ന​റി​ല്‍ ക​യ​റ്റി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ന്ന​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​ന്നു​ത​ന്നെ നാ​മ​ക്ക​ലി​ല്‍വെ​ച്ച് ത​മി​ഴ്‌​നാ​ട് പൊ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നാ​ലാ​മ​തൊ​രു എ.​ടി.​എം കൂ​ടി ല​ക്ഷ്യ​മി​ട്ടു

തൃ​ശൂ​ർ: ക​വ​ർ​ച്ച​സം​ഘം നാ​ലാ​മ​തൊ​രു എ.​ടി.​എം കൂ​ടി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി പൊ​ലീ​സ്. ഇ​രി​ങ്ങാ​ല​ക്കു​ട​ക്കും തൃ​ശൂ​രി​നും ഇ​ട​യി​ലെ എ.​ടി.​എ​മ്മാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ല്‍, ആ​ൾ​പ്പെ​രു​മാ​റ്റം കാ​ര​ണം നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATM robberyThrissur News
News Summary - ATM robbery: Suspects brought to Thrissur
Next Story