ഗ്രാമീണ മേഖലയില്‍ എ.ടി.എമ്മുകള്‍ ഇപ്പോഴും കാലി
text_fieldsകോട്ടയം: ഗ്രാമീണമേഖലകളിലെ ബഹുഭൂരിപക്ഷം എ.ടി.എമ്മുകളിലും ഇപ്പോഴും പണമില്ല. ബാങ്കുകളിലും ആവശ്യത്തിനു പണമില്ലാത്തതിനാല്‍ ഇടപാടുകാര്‍ നെട്ടോട്ടത്തിലാണ്. ശബരി പാതകളിലെ എ.ടി.എമ്മുകളിലും പണം നിറക്കാന്‍ ബാങ്കുകാര്‍ തയാറാകുന്നില്ളെന്ന പരാതിയും ശക്തമാണ്.
ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ തുക പോലും പലയിടത്തും കിട്ടാനില്ല. മലയോര കാര്‍ഷിക മേഖലകളിലാണ് സ്ഥിതി ഏറെ ദയനീയം. ഇവിടങ്ങളില്‍ മിക്ക ബാങ്കുകളുടെയും എ.ടി.എമ്മുകള്‍ അടഞ്ഞുകിടക്കുകയാണ്. കറന്‍സിയുടെ 40 ശതമാനമെങ്കിലും ഗ്രാമീണ ശാഖകള്‍ക്ക് എത്തിച്ചുകൊടുക്കണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവുണ്ടെങ്കിലും ഇതിനു ബാങ്കുകള്‍ പുല്ലുവിലയാണു കല്‍പിക്കുന്നത്. എ.ടി.എമ്മുകളില്‍നിന്നു പണം ലഭിച്ചിട്ട് ദിവസങ്ങളായെന്നാണ് മലയോര ജനതയുടെ പരാതി. ഗ്രാമീണ മേഖലകളില്‍ പരമാവധി ചെറിയനോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറക്കണമെന്ന ആര്‍.ബി.ഐ നിര്‍ദേശവും നടപ്പാക്കിയിട്ടില്ല. മിക്കയിടത്തും 2000ത്തിന്‍െറ നോട്ടുകളാണ് കിട്ടുന്നത്. ഇതും പരിമിതമാണ്.
പണ പ്രതിസന്ധി ആരംഭിച്ചതു മുതല്‍ ഗ്രാമങ്ങളില്‍ പലയിടത്തും എ.ടി.എമ്മുകളും ബാങ്ക് ശാഖകളും കൃത്യമായി പ്രവര്‍ത്തിച്ചിട്ടില്ളെന്ന പരാതിയും ആര്‍.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ക്രയവിക്രയം നിലച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിലവില്‍ ബാങ്കുകള്‍ കൈമാറുന്ന കറന്‍സി ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ആവശ്യത്തിനു തികയുന്നില്ളെന്ന് ആര്‍.ബി.ഐയും കണ്ടത്തെിയിട്ടുണ്ട്. സ്വര്‍ണപ്പണയവും വായ്പയും നിലച്ചതോടെ പലരും കടുത്ത ദുരിതത്തിലുമാണ്. ഇതു മുതലാക്കി സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍ ഗ്രാമീണരെ പിഴിയുകയാണ്. മിക്ക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളാണ് ദിവസവും നടക്കുന്നത്. സ്വര്‍ണപ്പണയമിടപാടും തകൃതിയാണ്. പുതിയ നോട്ടുകളുടെ ക്ഷാമം ഇത്തരക്കാരെ ബാധിക്കുന്നുമില്ല.
എ.ടി.എം ഇടപാടുകള്‍ക്ക് വീണ്ടും സര്‍വിസ് ചാര്‍ജ് ഈടാക്കി തുടങ്ങിയതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പണം പിന്‍വലിക്കാനും ബാലന്‍സ് അറിയാനും മിനി സ്റ്റേറ്റ്മെന്‍റിനും എല്ലാം ആറിടപാടു കഴിഞ്ഞാല്‍ 20 രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് സാധാരണക്കാര്‍ക്കാവും ഇരുട്ടടിയാകുക. മെട്രോ നഗരങ്ങളില്‍ മാസത്തില്‍ മൂന്നു തവണയും മറ്റു സ്ഥലങ്ങളില്‍ അഞ്ചു തവണയുമാണ് എ.ടി.എം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.