എ.ടി.എം തട്ടിപ്പ്: ബസ് ക്ളീനറും സുഹൃത്തും പിടിയില്‍
text_fieldsകാഞ്ഞങ്ങാട്: യാത്രക്കിടെ നഷ്ടപ്പെട്ട വീട്ടമ്മയുടെ എ.ടി.എം കാര്‍ഡുപയോഗിച്ച് 39000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു യുവാക്കള്‍ ബേഡകത്ത് പൊലീസ് പിടിയിലായി. വെള്ളിക്കോത്ത് സ്വദേശി ഇര്‍ഫാന്‍ (27), കള്ളാറിലെ വിനോദ് (31) എന്നിവരാണ് പൊലീസ് പിടിയിലായത്. ഒക്ടോബര്‍ 11ന് ബേഡകം മരുതുംകര സ്വദേശി സതീദേവിയുടെ എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടിരുന്നു. എ.ടി.എം കാര്‍ഡിനോടൊപ്പമുണ്ടായിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് പ്രതികള്‍ കാഞ്ഞങ്ങാട്, മാവുങ്കാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം പിന്‍വലിച്ചത്.
അന്വേഷണത്തില്‍ മാവുങ്കാലിലെ സിന്‍ഡിക്കേറ്റ് ബാങ്ക് എ.ടി.എമ്മില്‍ നിന്ന് 19000 രൂപയും കാഞ്ഞങ്ങാട്ടെ ഐ.ഒ.ബി ബാങ്കിന്‍െറ എ.ടി.എമ്മില്‍ നിന്നും 20,000 രൂപയും പിന്‍വലിച്ചതായി പൊലീസ് കണ്ടത്തെുകയായിരുന്നു. കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് വിനോദ്. അടുത്ത സുഹൃത്തായ ഇര്‍ഫാന്‍ എട്ടോളം ബൈക്ക് മോഷണ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചിയില്‍ ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; നഷ്ടപ്പെട്ടത് 1.66 ലക്ഷം
ഇടപാടുകാരെ പരിഭ്രാന്തിയിലാക്കി കൊച്ചിയിലും ഓണ്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. കാക്കനാട് കുന്നുംപുറത്ത് ഫ്ളാറ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി തുളസിദളത്തില്‍ അനില്‍കുമാറിന്‍െറ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് 1.66 ലക്ഷം രൂപയാണ് നഷ്ടമായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന്‍െറ എച്ച്.ആര്‍ ഡയറക്ടറായ അനില്‍കുമാര്‍ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നത്.
18 ന് ചൊവ്വാഴ്ച പുലര്‍ച്ചെ 12.50നാണ് പണം പിന്‍വലിച്ച വിവരം ഫോണില്‍ സന്ദേശമായി ലഭിച്ചത്. ഉറക്കത്തിലായതിനാല്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ശ്രദ്ധിച്ചത്. അപ്പോള്‍ത്തന്നെ വിവരം ബാങ്ക് അധികൃതരെ അറിയിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
പിന്നീട് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കി. വസ്ത്രങ്ങള്‍ വിറ്റഴിക്കുന്ന വെബ്സൈറ്റ് വഴി 1,66,614 രൂപയുടെ ഇടപാട് നടത്തിയെന്നായിരുന്നു ഫോണിലെ സന്ദേശം.
കൊച്ചിയില്‍ ഇതിന് മുമ്പും സമാന തട്ടിപ്പ് നടന്നിട്ടുണ്ട്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നാണ് പണം പിന്‍വലിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര എസ്.ഐ കെ.എ. ഷാജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.