കുമരകത്ത് ബി.ജെ.പി പഞ്ചായത്ത് അംഗങ്ങൾക്കുനേരെ മുഖംമൂടി ആക്രമണം
text_fieldsകോട്ടയം: കുമരകം പഞ്ചായത്ത് അംഗങ്ങൾക്കുനേരെ മുഖംമൂടി സംഘത്തിെൻറ ആക്രമണം. ബി.ജെ.പി നേതാക്കളായ എട്ടാം വാർഡ് മെംബർ പി.കെ. സേതു(35), 12ാം വാർഡ് അംഗമായ വി.എൻ. ജയകുമാർ(36)എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം മർദിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെ കുമരകം പഞ്ചായത്ത് ഓഫിസിനു മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തുന്നതിനിടെ ബൈക്കിലെത്തിയവർ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുെന്നന്ന് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ബി.ജെ.പി കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറുകൂടിയായ സേതുവിെൻറ കൈക്കും കാലിനും പൊട്ടലുണ്ട്. നിസ്സാര പരിക്കേറ്റ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറികൂടിയായ ജയകുമാർ പ്രഥമശുശ്രൂഷക്കുശേഷം വിട്ടിേലക്ക് മടങ്ങി. സേതുവിെന ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് ജയകുമാറിന് പരിക്കേറ്റത്.
സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, സി.പി.എമ്മിന് ബന്ധമില്ലെന്ന് ജില്ല സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘം ഇരുവരുെടയും മൊഴിയെടുത്തു. തുടർന്ന് ഏഴുപേർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും കുമരകം പൊലീസ് കേസെടുത്തു.
ഏെറനാളായി കുമരകം മേഖലയിൽ സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുകയാണ്. അടുത്തിടെ കരിയിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം ഉടലെടുത്തിരുന്നു. ഇതിെൻറ തുടർച്ചയാണ് പുതിയ സംഭവവികാസങ്ങളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.